More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'ഇത് ഭക്ഷ്യവിഷബാധയല്ല; കൊലപാതകമാണ്': നോയിഡയിൽ ഒരു കുടുംബത്തിലെ 5 പേരുടെ മരണത്തിനു കാരണം സ്വത്ത് തർക്കം?

Authored by Web Desk | Last updated: 18 Oct 2026, 2:48 PM | 2 min read

Print

ഇരകളുടെ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും എല്ലാവരുടെയും വായിൽ നിന്ന് പത വരുന്നുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയാണെന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് കുടുംബത്തിനുള്ളിലെ സ്വത്ത് തർക്കമാണ് പ്രധാന ആരോപണമായി ഉയർന്നുവന്നിട്ടുള്ളത്.

'ഇത് ഭക്ഷ്യവിഷബാധയല്ല; കൊലപാതകമാണ്': നോയിഡയിൽ ഒരു കുടുംബത്തിലെ 5 പേരുടെ മരണത്തിനു കാരണം സ്വത്ത് തർക്കം?
നോയിഡ: നഗ്ല ശ്രീ പദം ഗ്രാമത്തിലെ വീട്ടിനുള്ളിൽ ദമ്പതികളെയും അവരുടെ മൂന്ന് പ്രായപൂർത്തിയാകാത്ത മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ നടന്ന സംഭവത്തിനു കാരണം ഇവർ രാത്രിയിൽ കഴിച്ച നൂഡിൽസിൽ നിന്നുള്ള വിഷബാധയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ അത് ഉറപ്പിക്കാനായില്ല. എന്നാൽ, ഇപ്പോൾ ഇതു സംബന്ധിച്ച് കൊലപാതക ആരോപണം പുറത്തുവന്നിരിക്കുന്നു.

ഇരകളുടെ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും എല്ലാവരുടെയും വായിൽ നിന്ന് പത വരുന്നുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയാണെന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് കുടുംബത്തിനുള്ളിലെ സ്വത്ത് തർക്കമാണ് പ്രധാന ആരോപണമായി ഉയർന്നുവന്നിട്ടുള്ളത്. മഹേഷിന്റെ അമ്മ ചന്ദ്രവതി കുടുംബസ്വത്തും വീടുകളും തങ്ങളുടെ മൂന്ന് പെൺമക്കൾക്ക് എഴുതിക്കൊടുത്തെന്നും, ഇത് മഹേഷിനെയും കുടുംബത്തെയും തങ്ങളുടെ ഭാവി ഓർത്ത് വിഷമത്തിലാക്കിയെന്നും ദമ്പതികളുടെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

"ഇത് ഭക്ഷ്യവിഷബാധയല്ല; കൊലപാതകമാണ്. സ്വത്ത് തർക്കത്തെ തുടർന്ന് എന്റെ സഹോദരിയുടെ നാത്തൂനും ഭർത്താവും ചേർന്ന് ആസൂത്രണം ചെയ്തതാണ് ഈ മരണം," മരിച്ച ലളിതയുടെ സഹോദരി പൂജ ആരോപിച്ചു. ദമ്പതികളുടെ മറ്റ് ബന്ധുക്കളും ചന്ദ്രവതിക്കും അവരുടെ ഒരു മകൾക്കും ഈ മരണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്. സ്വത്തിനെച്ചൊല്ലിയുള്ള തർക്കങ്ങൾ പതിവായിരുന്നുവെന്നും മഹേഷിനോടും കുടുംബത്തോടും വീടൊഴിയാൻ ചന്ദ്രവതി പലപ്പോഴും ആവശ്യപ്പെട്ടിരുന്നുവെന്നും അവർ അവകാശപ്പെട്ടു.

മരണത്തിന് 10 ദിവസം മുമ്പ് മഹേഷും കുടുംബവും തന്റെ വീട് സന്ദർശിച്ചിരുന്നുവെന്നും അപ്പോഴെല്ലാം കാര്യങ്ങൾ സാധാരണ നിലയിലായിരുന്നുവെന്നും സോനു പറഞ്ഞു. സംഭവത്തിന് രണ്ടുദിവസം മുമ്പും കുടുംബങ്ങൾ ഫോണിൽ സംസാരിച്ചിരുന്നു, പ്രശ്നങ്ങളോ പ്രയാസങ്ങളോ ഒന്നും തന്നെ അവർ പറഞ്ഞിരുന്നില്ല.

2009-ൽ, യമുന എക്‌സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്ന് കുടുംബത്തിന് ഏകദേശം 1.25 കോടി രൂപ നഷ്ടപരിഹാരവും, 7% വികസിപ്പിച്ച പ്ലോട്ട് പദ്ധതിക്ക് കീഴിൽ ഒരു പ്ലോട്ടും ലഭിച്ചു. ഈ നഷ്ടപരിഹാര തുകയും പ്ലോട്ട് ആനുകൂല്യങ്ങളും ദമ്പതികളുടെ മൂന്ന് പെൺമക്കൾക്കാണ് ലഭിച്ചതെന്നും അവരുടെ രണ്ട് ആൺമക്കൾക്കും വിഹിതം ലഭിച്ചില്ലെന്നും മഹേഷിന്റെ ബന്ധുക്കൾ ആരോപിച്ചു.

അമ്മയും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തെ നോക്കാൻ മഹേഷ് ചെറിയ ജോലികൾ ചെയ്തു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന് വിവാഹിതരായ മൂന്ന് സഹോദരിമാരും രാഹുൽ എന്നൊരു മൂത്ത സഹോദരനും ഉണ്ടായിരുന്നു. രാഹുൽ 2019-ൽ ആത്മഹത്യ ചെയ്തിരുന്നു. കുടുംബസ്വത്ത് വീതം വെച്ചതിലെ മനോവിഷമത്തിലാണ് അദ്ദേഹവും ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.

മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലാഡു (11), മിഷ്ടി (7), സാക്ഷാത് (3) എന്നിവരാണ് മരിച്ചത്. സ്‌കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളെ പരീക്ഷയ്ക്ക് വിളിക്കാൻ അയൽപക്കത്തെ ഒരു കുട്ടി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് കുട്ടി മതിൽ ചാടിക്കടന്ന് അകത്തു കയറിയപ്പോൾ കുടുംബാംഗങ്ങളെല്ലാം അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. മഹേഷും മക്കളിൽ ഒരാളും ഒരു കട്ടിലിലും ഭാര്യയും മറ്റ് രണ്ട് മക്കളും മറ്റൊരു കിടക്കയിലുമാണ് കിടന്നിരുന്നത്. കുട്ടികളിലൊരാൾ അമ്മയുടെ മടിയിൽ കെട്ടിപ്പിടിച്ച നിലയിലായിരുന്നു.

Tags

  • noida family death
  • noodles
  • property dispute

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മന്ത്രി കെ. മുരളീധരൻ

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മന്ത്രി കെ. മുരളീധരൻ

photo- Representative

മദ്യപിച്ച് വാഹനമോടിക്കുന്നവർ കുടുങ്ങും; 6199 പേർക്കെതിരെ കേസെടുത്തു, കൂടുതൽ കേസുകൾ എറണാകുളത്ത്

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്: സാദിഖലി തങ്ങൾ

വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്: സാദിഖലി തങ്ങൾ

'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകൾ'; മിനി കൂപ്പർ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് സുഹൈലിന്റെ മാതാവ്

'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകൾ'; മിനി കൂപ്പർ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് സുഹൈലിന്റെ മാതാവ്

photo- Representative

എസ്എഫ്ഐ വയനാട് ജില്ലാക്കമ്മിറ്റിയിൽ തമ്മിലടി ; ജോയിന്റ് സെക്രട്ടറിയെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി

Comments