More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്: സാദിഖലി തങ്ങൾ

Authored by Web Desk | Last updated: 18 Oct 2026, 3:57 PM | 1 min read

Print
വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ട്: സാദിഖലി തങ്ങൾ
മലപ്പുറം: വഖഫ് ബോർഡിൽ എല്ലാ മുസ്ലിം സംഘടനകൾക്കും പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്ന് സാദിഖലി തങ്ങൾ. വഖഫ് ബോർഡിൽ പരിഗണന ലഭിക്കാത്തവരെ ഹജ്ജ് കമ്മിറ്റി, മദ്രസ ബോർഡ് എന്നിവയിൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്തയ്ക്ക് വഖഫ് ബോർഡിൽ പരിഗണന ലഭിച്ചിട്ടുണ്ട്. ആരും പരാതി നൽകിയിട്ടില്ലെന്നും പ്രതിഷേധമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്തഫൽ ഫൈസി ഇ.കെ. വിഭാഗത്തിന്റെ പ്രതിനിധിയാണ്. വഖഫ് ബോർഡിൽ സമസ്തയ്ക്ക് രണ്ട് പ്രതിനിധികളുണ്ട്. വിഷയത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും മുൻ ചെയർമാൻ കെ.എസ്. ഹംസ കോടതിയെ സമീപിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ എതിർപ്പുള്ളവർക്ക് അതിനുള്ള അവകാശമുണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

അതേസമയം, വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് രംഗത്തെത്തി. സുന്നികളെ അവഹേളിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നതാണ് പുനഃസംഘടനാ ഉത്തരവെന്നാണ് മുഖപ്രസംഗത്തിലെ വിമർശനം. വഖഫ് ബോർഡിലും ഹജ്ജ് കമ്മിറ്റിയിലും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. പുതിയ ബോർഡ് പരിശോധിച്ചാൽ സർക്കാരിന്റെ കാപട്യം വ്യക്തമാകുമെന്നും മുഖപ്രസംഗം ആരോപിച്ചു.

വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അർഹതയില്ലെന്ന് ആരോപിച്ച് ജമാഅത്തെ ഇസ്‌ലാമിക്കും മുജാഹിദിനും അംഗത്വം നൽകിയതിനെയും മുഖപ്രസംഗം വിമർശിച്ചു. തീവ്ര താൽപര്യക്കാരുടെ കൈകളിൽ സ്വത്തുക്കൾ ഏൽപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്തെന്നും ചോദിച്ചു. രാഷ്ട്രീയ പാർട്ടികളുടെ താൽപര്യം സംരക്ഷിക്കാനുള്ളതല്ല വഖഫ് ബോർഡെന്നും നിയമപരമായ വഴിയിലൂടെയും ജനകീയ സമരത്തിലൂടെയും അനീതിക്കെതിരെ പോരാടുമെന്നും മുഖപ്രസംഗം വ്യക്തമാക്കി.

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മുൻ ചെയർമാൻ കെ.എസ്. ഹംസയുടെ ആവശ്യം ഹൈക്കോടതി നേരത്തേ നിരസിച്ചിരുന്നു. വഖഫ് ബോർഡ് അംഗങ്ങളെ നിയമിക്കാനും ബോർഡ് പിരിച്ചുവിടാനും സർക്കാരിന് അധികാരമുണ്ടെന്നാണ് ഹർജി പരിഗണിച്ച കോടതി നിരീക്ഷിച്ചത്. കേസ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് മാറ്റുകയും സർക്കാർ തീരുമാനം ഡിവിഷൻ ബെഞ്ചിന്റെ വിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ബോർഡ് പുനഃസംഘടിപ്പിക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടില്ലെന്നും ഒഴിവുകൾ നികത്താനും പ്രാതിനിധ്യം ഉറപ്പാക്കാനുമാണ് കോടതി നിർദേശിച്ചതെന്നുമായിരുന്നു ഹംസയുടെ വാദം. എന്നാൽ, കഴിഞ്ഞ സർക്കാർ നിയോഗിച്ച ബോർഡിൽ ബോറ വിഭാഗത്തിന് പ്രാതിനിധ്യമുണ്ടായിരുന്നില്ലെന്നും അവരെ ഉൾപ്പെടെ പരിഗണിച്ചാണ് പുതിയ ബോർഡ് രൂപീകരിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മന്ത്രി കെ. മുരളീധരൻ

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ: ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മന്ത്രി കെ. മുരളീധരൻ

photo- Representative

മദ്യപിച്ച് വാഹനമോടിക്കുന്നവർ കുടുങ്ങും; 6199 പേർക്കെതിരെ കേസെടുത്തു, കൂടുതൽ കേസുകൾ എറണാകുളത്ത്

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകൾ'; മിനി കൂപ്പർ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് സുഹൈലിന്റെ മാതാവ്

'നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകൾ'; മിനി കൂപ്പർ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് സുഹൈലിന്റെ മാതാവ്

photo- Representative

എസ്എഫ്ഐ വയനാട് ജില്ലാക്കമ്മിറ്റിയിൽ തമ്മിലടി ; ജോയിന്റ് സെക്രട്ടറിയെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി

ഹോർട്ടി വൈൻ ഉൽപ്പാദനത്തിന് എൽഡിഎഫ് സർക്കാർ ലൈസൻസ് നൽകിയിട്ടില്ല: എം.ബി. രാജേഷ്

ഹോർട്ടി വൈൻ ഉൽപ്പാദനത്തിന് എൽഡിഎഫ് സർക്കാർ ലൈസൻസ് നൽകിയിട്ടില്ല: എം.ബി. രാജേഷ്

Comments