
തിരുവനന്തപുരം: അനധികൃതമായും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്പാകള്‍ പൂട്ടിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തില്‍ അടുത്ത ദിവസങ്ങളായി അനധികൃത സ്പാകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലൈംഗികചൂഷണം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പരാതികളും വ്യാപകമായി ഉയരുകയാണെന്നും പ്രതികരിച്ചു.
ഓപ്പറേഷന് സ്പായിലൂടെ സംസ്ഥാനത്ത് ഉടനീളം സ്പാകളില്‍ പരിശോധനകള്‍ നടത്തിവരികയാണെന്നും അനധികൃത സ്ഥാപനങ്ങള്‍ ഉടമകള്‍ സ്വമേധയാ നിര്‍ത്തുകയാണ് നല്ലതെന്നും പറഞ്ഞു. പോലീസ് ഈ വിഷയം ഗൗരവമായി എടുത്തിരിക്കുകമാണ്. ലൈസന്‍സ് ഇല്ലാതെ നടത്തുന്ന സ്പാകള്‍ അടിയന്തിരമായി പൂട്ടണം. നടത്തുന്നയാള്‍ ഇത് അവസാനിപ്പിക്കണം. അല്ലെങ്കില്‍ ശക്തമായ നടപടികള്‍ ഉണ്ടാകും. യാതൊരു നിയമവും പാലിക്കാതെ നടക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടിക്കുമെന്നും പറഞ്ഞു.
കഴിഞ്ഞദിവസമാണ് കോവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്പായില്‍ 16 കാരി ക്രൂരമായ പീഡനത്തിന് ഇരയായതിന്റെ വിവരം പുറത്തുവന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. അതിന് മുമ്പ് കൊച്ചിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പായില്‍ മാനേജര്‍ ജോലിക്കെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. ഈ സംഭവത്തിലും അന്വേഷണം നടന്നുവരികയാണ്. പ്രതികളായി നാലുപേരാണ് അറസ്റ്റിലായത്.







Comments