More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മാസപ്പടി കേസ്; സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാട് നിരാശാജനകം; കെകെ രമ എംഎല്‍എ

Authored by Web Desk | Last updated: 19 Oct 2026, 9:57 AM | 4 min read

Print
 മാസപ്പടി കേസ്; സര്‍ക്കാരിന്റെ പിണറായി അനുകൂല നിലപാട് നിരാശാജനകം; കെകെ രമ എംഎല്‍എ
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ അനുകൂലിച്ച് ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചതിനെതിരെ കൈ രമ എംഎല്‍എ. കേസില്‍ ഹൈക്കോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് നിരാശജനകമാണെന്നും കെകെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സര്‍ക്കാര്‍ പരിഗണിക്കണം. പിണറായി വിജയന്‍ പ്രതിപക്ഷ നേതൃ പദവി ഒഴിയണമെന്നും രമ ആവശ്യപ്പെട്ടു.

''സംസ്ഥാനത്തിന്‍റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്ന സാഹചര്യം കേരളത്തിന്‍റെ ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കമാവുകയാണ്. പ്രതിപക്ഷമെന്നത് ഭരണപക്ഷത്തോളമോ, ഒരു പക്ഷെ അതിലേറെയോ സുപ്രധാനമാണ് ജനാധിപത്യത്തിലെന്ന് നമുക്കറിയാം. ഭരണ സംവിധാനത്തിന്‍റെ തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്ന, നിലകൊള്ളേണ്ടുന്ന പ്രതിപക്ഷമെന്നത് തീര്‍ച്ചയായും നമ്മുടെ ജനാധിപത്യത്തിന്‍റെ ശക്തിയും സൗന്ദര്യവുമാണ്. എന്നാലിവിടെ ആ ജനാധിപത്യ പ്രതീക്ഷകളാകെയാണ് തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തെ മുന്നില്‍ നിന്ന് നയിക്കേണ്ടുന്ന പ്രതിപക്ഷനേതാവ് തന്നെ സകുടുംബം ഗുരുതരമായ അഴിമതിയാക്ഷേപങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞുകിടക്കുന്ന ദയനീയമായ കാഴ്ച്ചയ്ക്കാണ് നാമിവിടെ സാക്ഷികളാവുന്നത്.

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജന്‍സികളുടെ അന്വേഷണവലയില്‍ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നൊരാളെ, തങ്ങളുടെ നേതൃപദവിയില്‍ നിന്ന് അടിയന്തിരമായി പുറത്താക്കി പ്രതിപക്ഷ രാഷ്ട്രീയത്തിന്‍റെ ധാര്‍മ്മിക വിശുദ്ധി വീണ്ടെടുക്കാന്‍ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതൃത്വങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ നമ്മുടെ ജനാധിപത്യത്തിന്‍റെ തന്നെ അന്തസ്സാണ് ഊതിക്കെടുത്തുന്നതെന്ന് പറയാതിരിക്കാനാവില്ല.

ഇ ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷട്രീയ താല്‍പ്പര്യാര്‍ത്ഥമുള്ള വേട്ടകള്‍ക്കായി കേന്ദ്ര ഭരണകക്ഷി സമീപവര്‍ഷങ്ങളില്‍ ദുരുപയോഗം ചെയ്തതിന്‍റെ നിരവധി അനുഭവങ്ങള്‍ തീര്‍ച്ചയായും നമുക്ക് മുന്നിലുണ്ട്. എന്നാല്‍ അത്തരമൊരു വാദത്തിന്‍റെ പരിചയും പരിരക്ഷയും ഇപ്പോള്‍ പിണറായി വിജയനും കുടുംബവും നേരിടുന്ന അഴിമതി ആരോപണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മുന്നിലുയര്‍ത്താവുന്നതല്ലെന്ന് ഈ കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നു കഴിഞ്ഞ തെളിവുകള്‍ തന്നെ പൊതുസമൂഹത്തിന് മുന്നില്‍ വെളിവാക്കി കഴിഞ്ഞിട്ടുണ്ട്. ഒരു സേവനവും ലഭ്യമാക്കാതെ കര്‍ത്തയുടെ കരിമണല്‍ കമ്പനിയില്‍ നിന്ന് പിണറായി വിജയന്‍റെ മകളുടെ എക്സാലോജിക് കമ്പനിയിലേക്ക് കോടികള്‍ കൈമറിഞ്ഞതിലെ ദുരൂഹതകള്‍ പൊതുസമക്ഷം ആദ്യം കൊണ്ടുവന്നത് ആരെങ്കിലും ഇ.ഡി-യെ ദുരുപയോഗിച്ചു നടത്തിയ അനേഷണം വഴിയല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?!! ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട ഇന്ററിം സെറ്റിൽമെന്റ് ബോർഡ് എന്ന സുപ്രധാനമായ അര്‍ധ ജുഡീഷ്യല്‍ ബോഡിയാണ് കര്‍ത്തയുടെ സി.എം.ആര്‍.എല്ലില്‍ നിന്ന് വീണയുടെ എക്സാലോജിക്കിലേക്ക് ഒഴുകിയ കോടികള്‍ കമ്പനി ഇടപാടുകളുടെ കണക്കില്‍ പെടുത്താവുന്നതല്ലെന്ന് കണ്ടെത്തിയതെന്ന വാസ്തവം നിലനില്‍ക്കെ ``ഇഡി-യുടെ രാഷ്ട്രീയ വേട്ട''യെന്ന നിലവിളി ഈ കേസില്‍ സാമാന്യ നിയമബോധമുള്ള മനുഷ്യര്‍ക്കാര്‍ക്കും സ്വീകാര്യമാവുകയില്ല തന്നെ. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്‍റെ ഗൗരവമേറിയ ആ കണ്ടെത്തലിന്‍റെ തുടര്‍ച്ചയിലാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷനും ഇ ഡി അന്വേഷണവുമെല്ലാം വന്നുചേര്‍ന്നതെന്ന വസ്തുതയെ ഗീബല്‍സിയന്‍ നുണപറച്ചിലുകള്‍ കൊണ്ട് എങ്ങിനെയാണ് പ്രതിരോധിക്കാനാവുക?!!

പിണറായി വിജയനും സംഘവും ഈ അന്വേഷണത്തെ പിന്നീട് എങ്ങിനെയാണ് നേരിട്ടതെന്നതും ഈ നാട് കണ്ടതാണ്. കൈകള്‍ ശുദ്ധമായവന്‍റെ ധീരതയോടെയല്ല, മറിച്ച് മടിയില്‍ കനമുള്ളവന്‍റെ ഭീരുത്വത്തോടെ, കള്ളങ്ങളെ ഒളിച്ചുപിടിക്കാനുള്ള വ്യഗ്രതയോടെ വിജയനും കൂട്ടരും ഈ അന്വേഷണത്തെ കായികമായി പോലും ചെറുക്കാന്‍ ശ്രമിച്ചതിന് സാക്ഷിയാണീ നാട്. തനിക്കും കുടുംബത്തിനുമെതിരായ അഴിമതി അന്വേഷണത്തെ ഭയപ്പെടുത്തി തീര്‍ത്തുകളയാന്‍, കൊലവിളികളും ചുടുകട്ടകളുമായി പാര്‍ട്ടി ഗുണ്ടകളെ തെരുവിലിറക്കി അന്വേഷണ സംഘത്തെ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിച്ച നാണംകെട്ട പ്രതിരോധവും കേരളം മറന്നിട്ടില്ല!!

ആ റെയ്ഡിനിടെ കണ്ടെത്തിയ പുതിയ ഹവാലാ ഇടപാടുകളുടെ റെഡ്ബുക്ക് വിവരങ്ങളില്‍ ഇന്നാട്ടിലെ പൊതുജനത്തിന്‍റെ സാമാന്യബുദ്ധിക്ക് ദഹിക്കാവുന്ന എന്തെങ്കിലും വിശദീകരണം വിജയനോ, വീണയ്ക്കോ, മുഹമ്മദ് റിയാസിനോ നാളിതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, അങ്ങിനെയൊരു കണക്കുപുസ്തകമില്ലെന്ന് വിജയനും, ഉണ്ടെന്ന് മുഹമ്മദ് റിയാസും പരസ്പരവിരുദ്ധമായ പ്രസ്താവനകളിറക്കിയതിനും നാം തന്നെ സാക്ഷിയായി. കോടികള്‍ പലര്‍ക്കും കൊടുത്തതിന്‍റെ രൂപയിലും ദിര്‍ഹത്തിലുള്ള കണക്കുകള്‍ തീയ്യതി വെച്ച് എഴുതി സൂക്ഷിച്ചത് ''തുടങ്ങാന്‍ പോകുന്ന ബിസിനസ്സി''ന്‍റെ കണക്കുകളായിരുന്നവെന്ന മുഹമ്മദ് റിയാസിന്‍റെ വിചിത്രവും പരിഹാസ്യവുമായ ന്യായവാദത്തോടെ പിണറായി വിജയന്‍റേയും കുടുംബത്തിന്‍റേയും അവിശുദ്ധമായ സാമ്പത്തിക ഇടപാടുകളാകെ തന്നെയാണ് പൊതുസമൂഹത്തിന് മുന്നില്‍ സമ്പൂര്‍ണ്ണമായും നഗ്നമാക്കപ്പെട്ടിരിക്കുന്നത്.

ഇ ഡി റിപ്പോര്‍ട്ടിന്‍റെ മാത്രം അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ കേസെടുക്കാതെ ഒരു SIT രൂപീകരിച്ച് ഇ ഡി നല്‍കിയ തെളിവുകളുടെ മേല്‍ സ്വന്തവും സ്വതന്ത്രവുമായി അന്വേഷണം നടത്താന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും udf നേതൃത്വത്തിന്‍റേയും തീരുമാനം രാഷ്ട്രീയമായി ശരിയായ നിലപാട് തന്നെയാണ് എന്നാണ് മനസ്സിലാക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇ ഡി സ്ക്രിപ്റ്റിനനുസരിച്ച് ആടേണ്ട ബാധ്യത തീര്‍ച്ചയായും സംസ്ഥാനത്തെ Udf സര്‍ക്കാരിനില്ല. അതിനനുസൃതമായ നിലപാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വരെ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചത് തീര്‍ത്തും ശരിയുമാണ്‌. എന്നാല്‍ ഈ കേസില്‍ ഇ ഡി കൈമാറിയ തെളിവുകള്‍ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം FIR രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്താന്‍ പര്യാപ്തമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ വിധി പ്രഖ്യാപിച്ച് കഴിഞ്ഞതിന് ശേഷം, ആയതിനെതിരെ പിണറായി വിജയന്‍ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച അപ്പീലില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് തീര്‍ച്ചയായും നിരാശാജനകവും, കഴിഞ്ഞ സര്‍ക്കാരിന്‍റെ കൊടിയ അഴിമതികള്‍ക്കെതിരായ Udf സര്‍ക്കാരിന്‍റെ പൊതുനിലപാടിന്‍റെ നിറം കെടുത്തുന്നതുമായിരുന്നു എന്ന കാര്യം പറയാതിരിക്കാനാവില്ല. അക്കാര്യത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ സോദ്ദേശപരമായി തന്നെ പരിഗണിക്കാന്‍ ഈ സര്‍ക്കാര്‍ സന്നദ്ധമാകുമെന്ന് പ്രതീക്ഷിക്കുകയാണ്.

തനിക്ക് നേരെ കൃത്യമായ തെളിവുകളോടെ ഉയര്‍ന്നുവന്ന അഴിമതിക്കേസുകളെ നിയമപരമായി നേരിടുന്നതിന് പകരം, കേസെടുക്കരുതെന്നാവശ്യപ്പെട്ട് പിണറായി വിജയനും കൂട്ടരും അപഹാസ്യരായി കോടതികള്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ചവറ്റുകൊട്ടയിലെറിഞ്ഞ വ്യര്‍ത്ഥ വാദങ്ങളുമായി നിയമത്തിന്‍റെ നൂല്‍പ്പഴുതുതേടി ഈ സാമ്പത്തിക കുറ്റവാളിക്കൂട്ടം ഇപ്പോള്‍ സുപ്രീം കോടതിയിലാണ് അഭയം തേടിയിരിക്കുന്നത്. ഈ കേസില്‍ കോടതികള്‍ ഇനി എന്ത് വിധി പറഞ്ഞാലും, നല്‍കാത്ത സേവനക്കണക്കില്‍ മാസപ്പടിയായി കോടികള്‍ പറ്റിയതിന്‍റേയും, തുടങ്ങാനിരിക്കുന്ന ബിസിനസ്സെന്ന പെരുംനുണയുടെ മറവില്‍ കോടികളുടെ അഴിമതിപ്പണം ഹവാലാവഴികളിലൂടെ കടത്തിയതിന്‍റേയുമെല്ലാം അവിശുദ്ധമായ വാസ്തവമെന്താണെന്ന്, അവനവന്‍റെ വിലയിരുത്തല്‍ ശേഷി ആര്‍ക്കും പണയം കൊടുത്തിട്ടില്ലാത്ത മനുഷ്യരാകെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട് എന്നതാണ് വാസ്തവം.

കൃഷ്ണപ്പിള്ളയും എകെജിയും ഇഎംഎസ്സും നായനാരും വിഎസ്സുമെല്ലാം നയിച്ചൊരു മഹാപ്രസ്ഥാനത്തിന്‍റെ തലപ്പത്ത് ഇരിക്കുന്നൊരു പോളിറ്റ്ബ്യൂറോ മെമ്പറുടെ വീട്ടുചുമരില്‍ ഇന്ന് കോടികളുടെ അഴിമതി അന്വേഷണത്തിന്‍റെ നോട്ടീസ് പതിഞ്ഞു കിടക്കുന്നു എന്നതില്‍ പരമൊരു ദുരന്തം ആ പാര്‍ട്ടിക്കിനി എന്താണ് വരാനുള്ളത്?!!

സിപിഎമ്മില്‍ ഇത് വിശാല തെറ്റുതിരുത്തലിന്‍റെ മാമാങ്കക്കാലമാണ്. ഇന്ന് കണ്ണൂര്‍ ജില്ലാ തെറ്റുതിരുത്തലാഘോഷം ഉദ്ഘാടനം ചെയ്യുന്നതാകട്ടെ സാക്ഷാല്‍ പിണറായി വിജയനും!!! സിപിഎം എന്ന പാര്‍ട്ടിയെ ഇന്ന് വിഴുങ്ങിയിരിക്കുന്ന ഗൗരവമേറിയ സകല തെറ്റുകളുടേയും തിന്‍മകളുടേയും പ്രതിരൂപമായൊരാള്‍ ഉദ്ഘാടനം ചെയ്യുന്ന തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാവിയെന്തായിരിക്കുമെന്നറിയാന്‍ ആരുമിവിടെ വിശേഷിച്ച് കാത്തിരിക്കുന്നില്ല.

എന്നാല്‍ കേരളത്തിന്‍റെ പ്രതിപക്ഷ നേതൃപദവിയുടെ ധാര്‍മ്മിക വിശുദ്ധിയെന്നത് ഈ നാടിന്‍റെ ജനാധിപത്യ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണ്. അധികാരവും സ്വാധീനവും വഴി അവിഹിത വഴികളിലൂടെ കോടികള്‍ സമ്പാദിച്ചവരുടെ അഴിമതി വിഴുപ്പുഭാണ്ഡങ്ങള്‍ നിര്‍ലജ്ജം ചുമക്കാന്‍ പിണറായി വിജയനെന്ന ഏകാധിപതിയുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ കൂലിക്കാരല്ല തങ്ങളെന്ന് പ്രഖ്യാപിക്കാന്‍ തന്‍റേടമുള്ളവരാരുമില്ലേ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയത്തിലെന്ന പ്രസക്തമായ ചോദ്യം അതു കൊണ്ടു തന്നെ കേരളീയ പൊതുമണ്ഡലത്തിന്‍റെ രാഷ്ട്രീയ ചോദ്യമായി ഇവിടെ മുഴങ്ങി നില്‍ക്കുക തന്നെ ചെയ്യും.

പ്രതിപക്ഷ ഉപനേതൃപദം ആര്‍ക്കെങ്കിലും വിട്ടുകൊടുക്കുമോ എന്നതല്ല, മറിച്ച് കേരളത്തിലെ പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് നിങ്ങള്‍ അഴിമതിക്കാരെ ഇറക്കിവിടുമോ എന്നത് തന്നെയാണ് തീര്‍ച്ചയായും ജനാധിപത്യ കേരളം ഉത്തരം തേടുന്ന ചോദ്യം. ’’

Tags

  • k k rama
  • pinarayi vijayan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവെയ്പ്പ് ; മൂന്ന് പ്രതികളും രാജസ്ഥാനില്‍ പിടിയില്‍

ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവെയ്പ്പ് ; മൂന്ന് പ്രതികളും രാജസ്ഥാനില്‍ പിടിയില്‍

ടൈഗര്‍ ഷറോഫിനെ വെടിവെച്ച സംഭവത്തില്‍ സല്‍മാന്‍ഖാന് എന്താണ് പങ്ക് ;  ബിഷ്‌ണോയി ഗ്യാംഗിന്റെ സന്ദേശം ഭയപ്പെടുത്താനോ?

ടൈഗര്‍ ഷറോഫിനെ വെടിവെച്ച സംഭവത്തില്‍ സല്‍മാന്‍ഖാന് എന്താണ് പങ്ക് ; ബിഷ്‌ണോയി ഗ്യാംഗിന്റെ സന്ദേശം ഭയപ്പെടുത്താനോ?

പോഷകാഹാരകുറവ് മൂലം രണ്ടുവയസ്സുള്ള കുഞ്ഞ് മരിച്ച സംഭവം ; ബാലാവകാശകമ്മീഷന്‍ കേസെടുത്തു

പോഷകാഹാരകുറവ് മൂലം രണ്ടുവയസ്സുള്ള കുഞ്ഞ് മരിച്ച സംഭവം ; ബാലാവകാശകമ്മീഷന്‍ കേസെടുത്തു

നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; സുപ്രീംകോടതി

നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; സുപ്രീംകോടതി

 കര്‍ശന നടപടിയുമായി റെയില്‍വേ; ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ

കര്‍ശന നടപടിയുമായി റെയില്‍വേ; ഫോണില്‍ മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം പാട്ടുകേട്ടാലും സംസാരിച്ചാലും പിഴ

കോവളത്ത് 16 കാരിയെ സ്പായില്‍ പീഡനത്തിന് ഇരയാക്കിയ സംഭവം ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോവളത്ത് 16 കാരിയെ സ്പായില്‍ പീഡനത്തിന് ഇരയാക്കിയ സംഭവം ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Comments