
തിരുവനന്തപുരം: കോവളത്ത് 16 കാരിയെ സ്പായില്‍ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. പിന്നില്‍ അന്തര്‍സംസ്ഥാന സെക്സ് റാക്കറ്റിന്റെ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്.
പെണ്‍കുട്ടി ആന്ധ്രാസ്വദേശിനിയാണ്. ഇളയമ്മ പെണ്‍കുട്ടിയെ ആദ്യം വില്‍പ്പന നടത്തിയത് ചെന്നൈയിലായിരുന്നു. പിന്നീട് ഇവിടെ നിന്നും കൂടുതല്‍ പണം തേടിയാണ് തിരുവനന്തപുരത്ത് എത്തിച്ചതെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവര്‍ എങ്ങിനെയാണ് ചെന്നൈയിലും തിരുവനന്തപുരത്തും ബന്ധപ്പെട്ടത് ആരാണ് പരിചയപ്പെടുത്തിയത് എന്നതടക്കമുള്ള കാര്യം ഈ കേസില്‍ പുറത്തുവരേണ്ടതുണ്ട്.
കോവളത്ത് സ്പാകള്‍ കേന്ദ്രീകരിച്ച് പരിശോധനകളും നടക്കുന്നുണ്ട്. കോവളത്ത് റെയ്ഡുകള്‍ നടക്കുകയാണ്. കഴിഞ്ഞദിവസം 13 സ്ഥാപനങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തിയ രണ്ടു സ്പാകള്‍ പൂട്ടിച്ചു. ഇന്നും പരിശോധന നടത്തും. സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും സ്പാകള്‍ കേന്ദ്രീകരിച്ചുള്ള ലൈംഗികചൂഷണ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ പോലീസ് കര്‍ശനമായ നിരീക്ഷണമാണ് നടത്തുന്നത്.
യാതൊരു നിയമവും പാലിക്കാതെയാണ് സംസ്ഥാനത്ത് സ്പാ നടത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി നേരത്തേ കുറ്റപ്പെടുത്തിയത്. നിയമനിർമാണ ത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മൂന്ന് നാല് ദിവസമായി പൊലീസ് റെയ്ഡ് പുരോഗമിക്കുന്നുണ്ട് എന്നും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.







Comments