
തിരുവനന്തപുരം : കോവളത്തെ സ്പായുടെ മറവിൽ 16 വയസ്സുകാരിയായ ആന്ധ്ര സ്വദേശിനിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സൈബർ വിദഗ്ദ്ധരടക്കം ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്തർസംസ്ഥാന ബന്ധങ്ങളുള്ള വലിയൊരു റാക്കറ്റാണ് പീഡനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയെ പണം കൊടുത്ത് കൈമാറിയ ഇളയമ്മ തന്നെയാണ് കുട്ടിയെ കാണാതായതോടെ പോലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് ക്രൂരമായ പീഡനവിവരം പുറത്തുവന്നത്. പോലീസിനോട് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞതിന് പിന്നാലെ ഇവർ മുങ്ങുകയായിരുന്നു. ആന്ധ്രയിൽ പിടിയിലായ കുട്ടിയുടെ ഇളയമ്മ, ഭർത്താവ് എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.ഇയാള്‍ അറസ്റ്റിലായ പ്രതി നിഷാന്തിന്റെ അടുത്ത സുഹൃത്തും കോവളം സ്പായിലെ നിത്യ സന്ദർശകനുമാണ്. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരും ഉള്‍പ്പെടുന്നു. പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയൽ പാരേഡ് നടത്തും.
കോവളത്ത് സ്പാകള്‍ കേന്ദ്രീകരിച്ച് പരിശോധനകളും നടക്കുന്നുണ്ട്. കോവളത്ത് റെയ്ഡുകള്‍ നടക്കുകയാണ്. കഴിഞ്ഞദിവസം 13 സ്ഥാപനങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തിയ രണ്ടു സ്പാകള്‍ പൂട്ടിച്ചു. ഇന്നും പരിശോധന നടത്തും. സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും സ്പാകള്‍ കേന്ദ്രീകരിച്ചുള്ള ലൈംഗികചൂഷണ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ പോലീസ് കര്‍ശനമായ നിരീക്ഷണമാണ് നടത്തുന്നത്.
യാതൊരു നിയമവും പാലിക്കാതെയാണ് സംസ്ഥാനത്ത് സ്പാ നടത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി നേരത്തേ കുറ്റപ്പെടുത്തിയത്. നിയമനിർമാണ ത്തെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മൂന്ന് നാല് ദിവസമായി പൊലീസ് റെയ്ഡ് പുരോഗമിക്കുന്നുണ്ട് എന്നും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.







Comments