
തിരുവനന്തപുരം: വയോമധുരം പദ്ധതിയിലൂടെ സർക്കാർ സൗജന്യമായി നൽകിയ ഗ്ലൂക്കോമീറ്ററുകളുടെ ടെസ്റ്റ് സ്ട്രിപ്പുകൾ ലഭിക്കുന്നില്ലെന്ന് പരാതി. സാമൂഹ്യനീതി വകുപ്പിനെതിരെയാണ് ഗുണഭോക്താക്കൾ പരാതി ഉന്നയിക്കുന്നത്.
സ്ട്രിപ്പുകൾക്കായി സാമൂഹ്യനീതി വകുപ്പ് ഓഫീസുമായി ബന്ധപ്പെടുമ്പോൾ ഡയറക്ടർക്ക് ഇ-മെയിൽ അയക്കാനാണ് നിർദേശിക്കുന്നതെന്ന് ഗുണഭോക്താക്കൾ പറയുന്നു. ഇതോടെ സ്ട്രിപ്പുകൾ ലഭ്യമാക്കുന്നതിനായി ബുദ്ധിമുട്ട് നേരിടുകയാണെന്നും പരാതിയുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോജനങ്ങൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് വയോമധുരം. 60 വയസ്സിന് മുകളിലുള്ള പ്രമേഹബാധിതരായ വയോധികർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.







Comments