ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനും തെലുങ്ക് ദേശം ജനറല്‍ സെക്രട്ടറിയുമായ നാര ലോകേഷിന്റെ ആസ്തി അഞ്ച് മാസങ്ങള്‍ കൊണ്ട് 315 കോടിക്കും മേലേ. 15 കോടിയില്‍ നിന്നാണ് അഞ്ചുമാസം കൊണ്ട് 330 കോടിയായി ഉയര്‍ന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ പുറത്ത്് വന്നത്. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായായാണ് സ്വത്ത് വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്പ്പിച്ചത്്.
കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച രേഖകളില്‍ നിന്ന് 23 മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 330 കോടിയാണ് നാര ലോകേഷിന്റെ ആസ്തി. ഇതില്‍ 273 കോടി രൂപ ഷെയര്‍ ഹെറിറ്റേജ് ഫുഡിലാണ്. 18 കോടിയുടെ സ്ഥിരം നിക്ഷേപവും 38.52 കോവടി രൂപയുടെ പാരമ്പര്യ സ്വത്തും ആറരക്കോടിയുടെ ലോണുമാണ് ലോകേഷിന്റെ ആസ്തി അക്കൗണ്ടിലുള്ളത്.






