മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്സ് 86 പോയ്ന്റ് ഇടിഞ്ഞ് 28,815 പോയ്ന്റിലെത്തി. നിഫ്റ്റിയും 21 പോയിന്റ് ഇടിഞ്ഞ് 8,902ലും എത്തി.
ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലെ 771 കമ്പനികളിലൂടെ നേട്ടത്തിലും 668 ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലുള്ളത്.
ഡിഷ് ടിവി ഇന്ത്യ ലിമിറ്റഡ്, ഒറാക്കള്‍ ഫിനാന്‍ഷ്യല്‍ സെക്ടര്‍, എച്ഡിഐഎല്, ശ്രീ രേണുക ഷുഗര്‍സ് എന്നീ കമ്പനികള്‍ ലാഭത്തിലും ഡോ. റെഡ്ഡീസ് ലാബ്സ്, രാംകോ സിമിന്സ്, ഇന്ത്യന്‍ ബാങ്ക്, അബാന്‍ ഓഫ്ഷോര്‍ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 66.78ല്‍ നില്ക്കുന്നു. സ്വര്‍ണവില വീണ്ടും കുറഞ്ഞ് 21760 എത്തി നില്ക്കുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.






