
കൊച്ചി: കടുത്ത ദേശീയവാദികളായ യുവമോര്ച്ചയെയും ബിജെപിയേയും എബിവിപി യെയും പ്രകോപിപ്പിക്കാന്‍ പാകിസ്താനിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുമായി എസ്എഫ്ഐ. ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയിലെ പ്രവേശന കവാടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും വിഖ്യാത എഴുത്തുകാരന് എംടിയും സംവിധായകന് കമലും ബോളിവുഡ് താരങ്ങളായാ ഷാരൂഖ് ഖാനും ആമിര്‍ഖാനും കയറിയഅസഹിഷ്ണുത വിഷയമാക്കിയ ബസ് നില്‍ക്കുന്നത്.
അതേസമയം ബസ് സംഘപരിവാര്‍ സംഘടനകളെ അലോസരപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ആഘോഷം തുടങ്ങുന്ന മാര്‍ച്ച് 20 ന് മുമ്പായി ഹാര്‍ഡ്ബോര്‍ഡില്‍ തീര്‍ത്തിട്ടുള്ള ഈ ശില്‍പ്പം എടുത്തുമാറ്റിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് യുവമോര്‍ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് പബ്ളിസിറ്റിയില്‍ താല്‍പ്പര്യമില്ല. പക്ഷേ മാര്‍ച്ച് 20 മുമ്പ് എല്ലാം എടുത്തു മാറ്റിയില്ലെങ്കില്‍ കാലടി നഗരത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്നാണ് യുവമോര്‍ച്ചയുടെ പ്രഖ്യാപനം. എംസി റോഡിന്റെ തൊട്ടു സമീപത്തുള്ള പ്രവേശന കവാടത്തില്‍ നിന്നും യൂണിവേഴ്സിറ്റി ആഘോഷങ്ങള്‍ക്ക് മുമ്പായി ശില്‍പ്പം എടുത്തുമാറ്റാന്‍ അധികൃതരും നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശില്‍പ്പം ഗുരുതരമായ ട്രാഫിക് പ്രശ്നം ഉണ്ടാക്കുന്നതായും കാല്‍നട യാത്രക്കാര്‍ക്ക് പോലും പ്രശ്നം സഷ്ടിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് പരാതി കിട്ടിയതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ കേസെടുത്തിട്ടില്ല.
്എന്നാല്‍ എടുത്തുമാറ്റാന്‍ പോകുന്നില്ലെന്ന നിലപാടിലാണ് എസ്എഫ്ഐ. ഇത് പ്രവേശന കവാടത്തിന് മാര്ഗ്ഗതടസമുണ്ടാക്കുന്നെന്ന് തങ്ങള്‍ക്കും അറിയാമെന്നും അതുകൊണ്ട് തന്നെ ഇവിടെ നിന്നും സമീപത്തെ മൈതാനത്തേക്ക് മാറ്റാനാണ് പരിപാടിയെന്നും നേതാക്കളും പറയുന്നു. ഫൈനാര്‍ട്സ് ഡിപ്പാര്‍ട്ട്മെന്റിലെ ആറു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഫെബ്രുവരി അവസാനം സ്ഥാപിക്കപ്പെട്ട ബസിന് 'കാബുകി എക്സ്പ്രസ്' എന്നാണ് പേരിട്ടിരിക്കുന്നത്. വിമര്‍ശകരെല്ലാം പാകിസ്താനിലേക്ക് പൊയ്ക്കൊള്ളാന്‍ നിലപാട് എടുക്കുന്ന സംഘടനകളെയും അവരുടെ നേതാക്കളെയും പരിഹസിക്കാനാണ് ബസ് ശില്‍പ്പം തയ്യാറാക്കിയിട്ടുള്ളത്.






