ശ്രീനഗര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഇനി പെല്ലറ്റ് ഗണ്ണുകള്‍. എസ്.ബി.ഐയുടെ കശ്മീരിലെ ബ്രാഞ്ചുകളുടെ സുരക്ഷയ്ക്കായാണ് പെല്ലറ്റ് ഗണ്ണുകള്‍ വാങ്ങുന്നത്. കശ്മീരിലെ പ്രതിഷേധക്കാര്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ പ്രയോഗം നേരത്തെ വലിയ വിവാദമായിരുന്നു. പശ്ചിമ ബംഗാളിലെ ഇഷാംപുരിലെ ഇന്ത്യന്‍ ഓര്‍ഡ്നന്‍സ് ഫാക്ടറിയിലാണ് പെല്ലറ്റ് ഗണ്‍ നിര്‍മ്മിക്കുന്നത്. ഇഷാംപൂര് ഫാക്ടറയില്‍ നിന്ന് 11,000 പെല്ലറ്റ് ഗണ്ണുകള്‍ എസ്.ബി.ഐ വാങ്ങും.
കശ്മീരില്‍ എസ്.ബി.ഐയുടെ 17,000 ശാഖകളാണുള്ളത്. 48,000 എ.ടി.മ്മുകളുമുണ്ട്. എസ്.ബി.ഐ-എസ്.ബി.ടി ലയനം പൂര്‍ത്തിയാകുന്നതോടെ ശാഖകളുടെ എണ്ണം വര്‍ധിക്കും. നികുതി ഉള്‍പ്പെടെ 75,000 രൂപയാണ് ഒരു പെല്ലറ്റ് ഗണ്ണിന്റെ വില. കശ്മീര്‍ താഴ്വരയില് നിരവധി പേരുടെ കാഴ്ച നഷ്ടപ്പെടുന്നതിന് ഇടയാക്കിയ തോക്കാണ് പെല്ലറ്റ് ഗണ്‍. പ്രതിഷേധങ്ങളെ തുടര്‍ന്ന് സൈന്യം പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗം കുറച്ചിരുന്നു.
പെല്ലറ്റ് ഗണ്ണുകള്‍ നിര്‍മ്മിക്കുന്ന ഇഷാംപുരിലെ ഫാക്ടറി ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ചതാണ്. ആര്‍മിയും അര്‍ധ സൈനിക വിഭാഗവും പോലീസും ഉപയോഗിക്കുന്ന ഇന്‍സാസ് റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നിര്മ്മുന്നത് ഇഷാംപൂരിലെ ഫാക്ടറിയിലാണ്.






