
ചണ്ഡീഗഡ്: ഭരണം നിലനിര്‍ത്താന്‍ തയ്യാറെടുത്ത ബിജെപി-അകാലിദള്‍ സഖ്യത്തിന്റെയും പുതിയതായി ചുവടുറപ്പിച്ച ആം ആദ്മിയുടെയും ഇടയില്‍ ഞെരുങ്ങിപ്പോയ കോണ്‍ഗ്രസ് ഒടുവില്‍ അതിജീവനത്തിന്റെ പാതയില്‍. രണ്ടുപാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനെ അതിജീവിച്ച് പഞ്ചാബില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേക്ക്. 117 സീറ്റുകളില്‍ 117 ും എണ്ണിക്കഴിഞ്ഞപ്പോള്‍ 64 സീറ്റുകളില്‍ അവര്‍ ലീഡ് ചെയ്യുകയാണ്.
പഞ്ചാബിലെ 59 സീറ്റെന്ന കേവല ഭൂരിപക്ഷത്തെ മറികടന്ന കോണ്‍ഗ്രസ് എതിരാളികളെക്കാള്‍ ഏറെ മുന്നിലാണ്. അകാലിദള്‍ ബിജെപി സഖ്യം 25 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ പഞ്ചാബില്‍ കാല് വെയ്പ്പ് നടത്തിയ ആംആദ്മി പാര്‍്ട്ടി 21 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ടിലും വിജയ പ്രതീക്ഷയിലാണ്. കോണ്‍ഗ്രസിനെ മുന്നില്‍ നിന്നും നയിക്കുന്ന മുന്‍ ക്രിക്കറ്റ്താരം നവോജത് സിംഗ് സിദ്ധു അമൃത്സറില് ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരീന്ദര്‍ സിംഗും മുന്നിലാണ്.
ആം ആദ്മി പാര്‍ട്ടിയാണ് പഞ്ചാബില്‍ ശരിക്കും വിജയമാകുന്നത്. സി വോട്ടര്‍ സര്‍വേയില്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കപ്പെട്ട ആംആദ്മി പാര്‍ട്ടി പക്ഷേ മൂന്നാം സ്ഥാനത്തേക്ക് വരുന്ന കാഴ്ചയാണ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ കാണുന്നത്. വന്‍ തിരിച്ചടി നേരിട്ടത് ബിജെപി അകാലിദള്‍ സഖ്യത്തിനാണ്. ഭരണം നിലനിര്‍ത്താനയി ഇറങ്ങിയ അവര്‍ പ്രതിപക്ഷ സ്ഥാനത്തേക്ക് നീങ്ങുകയാണ്.






