
മുംബൈ: സുരക്ഷാ സംവിധാനത്തിനായി നടത്തിയ മോക്ഡ്രില്‍ ദൃശ്യങ്ങള്‍ തീപിടിച്ച വിമാനത്തിന്റെ ദൃശ്യങ്ങളെന്ന നിലയില്‍ പ്രചരിക്കുന്നു. മുംബൈ വിമാനത്താവളത്തില്‍ നടത്തിയ ദൃശ്യങ്ങളാണ് വ്യാജവാര്‍ത്തയായി ഒരുക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മുംബൈ വിമാനത്താവളത്തില്‍ മോക്ഡ്രില്‍ നടത്തിയത്. ഹോങ്കോങ്ങ് പസഫിക് എയര്‍ലൈന്‍സ് വിമാനമാണ് മോക്ഡ്രില്ലിനായി കത്തിച്ചത്. എന്നാല്‍ ഈ മോക്ഡ്രില്ലിലൂടെ സുരക്ഷാ പഴുതുകള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 177 ഡമ്മി യാത്രക്കാരെ വിമാനത്തിനുള്ളില്‍ ഇരുത്തിയാണ് കത്തിച്ചത്. ഇതില്‍ എട്ടു പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മോക്ഡ്രില്‍ നടത്തുന്ന സമയം യഥാര്‍ത്ഥ അപകടമായി സമീപ കെട്ടിടങ്ങളിലുള്ളവര്‍ വിലയിരുത്തിയതാണ് വ്യാജവാര്‍ത്തയ്ക്ക് പിന്നിലെന്നാണ് നിഗമനം.






