
കോട്ടയം: ജില്ലാ പോലീസ് സുപ്രണ്ടിന്റെ് ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയ ഗവേഷണ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസറ്റുചെയ്തു. എംജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി ദീപാ എം മോഹനാണ് അറസ്റ്റിലായത്. അധ്യാപകന് ജിതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന് ആരോപിച്ച് ദീപ നല്കിയ പരാതി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ഇതില്‍ പ്രതിക്ഷേധിച്ച് തിങ്കളാഴ്ച വൈകിട്ട് പ്രതിക്ഷേധ വാചകങ്ങളുള്ള പ്ലക്കാര്‍ഡുമായി എസ്പി ഓഫീസിലെത്തിയ യുവയി പ്രതിക്ഷേധം തുടങ്ങുകയായിരുന്നുവെന്നാണ് കോട്ടയം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രമുഖ മാധ്യമത്തോടു പറഞ്ഞു.
ഇതിനിടയില്‍ പ്രതിക്ഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിപ്പിക്കുകയും ഇത് തടയാന്‍ ചെന്നവരെ യുവതി ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഡിവൈഎസ്പി പറഞ്ഞു. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് യുവതിക്കെതിരെ കേസെടുത്തിട്ടുള്ളത്.






