താനൂര്‍: തീരദേശത്ത് ഞായറാഴ്ച രാത്രിയുണ്ടായ ലീഗ് സിപിഎം സംഘര്‍ഷത്തില്‍ 32 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 13 സിപിഎമ്മുകാരും 19 ലീഗുകാരുമാണ് പട്ടികയില്‍ ഉള്ളത്. സ്ഥലത്ത് എംഎസ്പി ബറ്റാലിയന്‍ ഉള്‍പ്പെടെ ഇരുനൂറ് പോലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. രണ്ടു പോലീസുകാര്‍ അടക്കം ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മുപ്പതോളം വീടുകളും വാഹനങ്ങളുമാണ് അടിച്ചു തകര്‍ത്തത്.
ഇരു വിഭാഗങ്ങളിലുമായി അനേകരാണ് ആശുപത്രിയിലായത്. ഞായറാഴ്ച രാത്രി പത്തു മണിക്ക് തുടങ്ങിയ സംഘര്‍ഷം പിറ്റേന്ന് പുലര്‍ച്ചെ രണ്ടു മണി വരെ നീണ്ടു നിന്നെന്നാണ് വിവരം. കല്ലേറിലായിരുന്നു അക്രമം തുടങ്ങിയത്. പിന്നീട് നേരിട്ടുള്ള ഏറ്റുമുട്ടലും വീടുകള്‍ തകര്‍ക്കുന്നതിലേക്കും തീ വെയ്പ്പിലേക്കും നീങ്ങി. മുപ്പതിലേറെ വാഹനങ്ങള്‍ക്കും അതിലേറെ വീടുകള്‍ക്കും അക്രമികള്‍ തീവെച്ചു. ആക്രമണത്തില്‍ പോലീസും പങ്കാളികളായെന്ന് നാട്ടുകാര്‍ പറയുന്നു. വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും അഗ്നിക്കിരയാക്കിയതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് വിലയിരുത്തിയിരിക്കുന്നത്.
മുസ്‌ളീം പള്ളിക്ക് സമീപത്തെയും ചാപ്പപ്പടിയിലെയും വലയും മറ്റും സൂക്ഷിച്ചിരുന്ന മീന്‍ചാപ്പ പൂര്‍ണ്ണമായും തീവെച്ചു. പുതിയ വലയും മീന്‍പിടുത്തക്കാരുടെ രണ്ടു ലോറികളും കത്തിച്ചു. നശിച്ച സാധനങ്ങള്‍ മാത്രം 18 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ചാപ്പപ്പടിയില്‍ 30 ലധികം വീടുകളാണ് അടിച്ചു തകര്‍ക്കുകയോ തീ വെയ്ക്കുകയോ ചെയ്തിരിക്കുന്നത്. മൂന്ന് എംഎസ്പിക്കാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. കൈക്കു പരിക്കു പറ്റി താനൂര്‍ സിഐ അലവി കോട്ടയ്ക്കലും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തീരൂര്‍ സിഐ സാജുവിനും താനൂര്‍ എസ്‌ഐ സുമേഷിനും കാലിന് പരിക്കേറ്റിട്ടുണ്ട്.

Comments