തലയേയും കഴുത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ പേശികള്‍ക്ക് അധികം സമ്മര്‍ദ്ദം ഉണ്ടാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന തലവേദനയാണ് മസ്കുലാര്‍ വിഭാഗത്തില്‍ പെടുന്നവ.
തലവേദന ഒരു രോഗമല്ല . ശരീരത്തിലുണ്ടാകുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണം മാത്രമാണ്. ഈ തത്വത്തെ മനസിലാക്കാതെ മിക്കവരും തലവേദനയുണ്ടാകുമ്പോള് തന്നെ വേദനാസംഹാരികളില്‍ അഭയം തേടുന്നു.
അവര്‍ക്ക് താല്‍ക്കാലിക ശമനം ലഭിക്കുന്നു. എന്നാല്‍ എന്താണ് വേദനയ്ക്ക് യഥാര്‍ഥ കാരണം എന്ന് കണ്ടെത്താന്‍ കഴിയാതെ പോകുന്നു.
ഇങ്ങനെ ഒരു പ്രവൃത്തിയുടെ ഫലമായിഅവര്ക്കുണ്ടായിരിക്കുന്ന അത്യന്തം ദോഷഫലം പ്രദാനം ചെയ്യുന്ന ഒരു വ്യാധി അവര്‍ അറിയാതെ തന്നെ അവരുടെ ശരീരത്തില്‍ വര്‍ധിക്കാന്‍ കാരണമാകുകയും, യഥാര്‍ഥ രോഗത്തെ കണ്ടെത്തുമ്പോഴേക്കും ചികിത്സ കൊണ്ട് ശമിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യും.
അമിതമാനസിക സമ്മര്‍ദം, ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുക, ആഹാരം സമയം തെറ്റി കഴിക്കുക, ആഹാരം ഒഴിവാക്കുക, ശരീരത്തില്‍ ആവശ്യത്തിനു ഗ്ലൂക്കോസ് ഇല്ലാതെ വരിക, വിവിധ തരം അണുബാധകള്‍, അമിത രക്തസമ്മര്‍ദം, കണ്ണിന് കൂടുതല്‍ ആയാസം ഉണ്ടാകുന്ന ജോലികള്‍, തലച്ചോറില്‍ ഉണ്ടാകുന്ന മുഴകള്‍, തലച്ചോറിന്റെ പ്രവര്‍ത്തന വൈകല്യങ്ങള്‍, സൈനസൈറ്റിസ്, തലയ്ക്കുണ്ടാകുന്ന ആഘാതം തുടങ്ങിയ പലകാരണങ്ങള്‍കൊണ്ടും തലവേദനയുണ്ടാകാം.
ചില സ്ത്രീകളില്‍ ആര്‍ത്തവം ഉണ്ടാകാന്‍ പോകുന്നതിന്റെയും ആര്‍ത്തവിരാമം സംഭവിക്കുന്നതിന്റെയും മുന്നോടിയായി ഹോര്‍മോണുകള്‍ക്കുണ്ടാകുന്ന വ്യതിയാനങ്ങള്‍ വരെ തലവേദനയ്ക്കു കാരണമാകാറുണ്ട് .
മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകാതെ വെറും തലവേദന മാത്രം കാണുന്ന അവസ്ഥയില്‍ പ്രത്യേകിച്ച് ചികില്‍സകള്‍ ഒന്നും ആവശ്യമില്ല . ഇത്തരം വേദനകള്‍ അല്പം വിശ്രമിച്ചാല്‍ താനേ മാറും.
എന്നാല്‍ തലവേദനയോടൊപ്പം പനി, കാഴ്ചയ്ക്കു വ്യത്യാസം, കഴുത്തിനുവേദന, തലകറക്കം, ബോധക്ഷയം, ചെവിയില്വേദന, ഛര്‍ദി മുതലായ ലക്ഷണങ്ങള്‍ കൂടി കാണുന്നുണ്ടെങ്കില്‍, വിശദമായ പരിശോധനകള്‍ വഴി രോഗനിര്‍ണയം നടത്തേണ്ടതായിവരും.
തലവേദനകളെ, വസ്കുലാര്‍, മസ്കുലാര്‍, സെര്വികോജനിക്, ട്രാക്ഷന്‍, ഇന്‍ഫ്ളമേറ്ററി, എന്നിങ്ങനെ 5 പ്രധാന തരങ്ങളായി തിരിച്ചിരിക്കുന്നു . മൈഗ്രേന് എന്നുപറയുന്ന തലവേദനയും, വിവിധ തരത്തിലുള്ള വിഷാംശങ്ങള്‍ മൂലം ഉണ്ടാകുന്ന തലവേദനകളും, വസ്കുലാര്‍ എന്ന വിഭാഗത്തില്‍ പെടുന്നവയാണ്.
തലയുടെ ഒരുവശത്തോ, ഇരുവശങ്ങളിലുമോ വേദന, കാഴ്ചക്കു വൈകല്യങ്ങള്‍, മനംപിരട്ടല്‍, ഛര്‍ദ്ദി എന്നിവ ഇത്തരം തലവേദനകളോടൊപ്പം ഉണ്ടായിരിക്കും. ചിലപ്പോള്‍ വേദന വളരെ ശക്തമാകുകയും, രോഗി വളരെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും.
തലയേയും കഴുത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ പേശികള്‍ക്ക് അധികം സമ്മര്‍ദ്ദം ഉണ്ടാകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന തലവേദനയാണ് മസ്കുലാര്‍ വിഭാഗത്തില്‍ പെടുന്നവ.
ഇവയെ ടെന്‍ഷന്‍ തലവേദന എന്നും പറയപ്പെടും. ഇവ തലയുടെ വശങ്ങളില് ഉണ്ടാകുകയും കഴുത്തിലേക്കും, തോള് ഭാഗത്തേയ്ക്കും വ്യാപിക്കുകയും ചെയ്യുന്നു.
കഴുത്തിന്റെ പുറകുഭാഗത്ത് നട്ടെല്ലിനോടനുബന്ധിച്ചുണ്ടാകുന്ന വൈകല്യങ്ങളുടെ ഫലമായി ഉണ്ടാകുന്ന തലവേദനയാണ് സെര്വിക്കോജനിക്ക് വിഭാഗത്തില്‍പ്പെടുന്നവ.
ഇതു മൂലം ആ ഭാഗത്ത് കൂടി കടന്നുപോകുന്ന നാഡികളിലും ഞരമ്പുകളിലും സമ്മര്‍ദ്ദമുണ്ടാകുകയും, തത്ഫലമായി കഴുത്തു തിരിയ്ക്കുന്നതിനും, കൈകള്‍ ചലിപ്പിക്കുന്നതിനും പ്രയാസം അനുഭവപ്പെടാം .
തലയോട്ടിയുടെ ഉള്ളില്‍ ഉണ്ടാകുന്ന അസാധാരണ കോശസമൂഹവളര്ച്ചകളുടെയും, മുഴകളുടെയും ഫലമായി ഉണ്ടാകുന്ന തലവേദനകളാണ് ട്രാക്ഷന്‍ വിഭാഗത്തില്‍പ്പെടുന്നവ.
തലച്ചോറിനകത്തും സമീപഭാഗങ്ങളിലുമുള്ള അണുബാധ, നീര്‍ക്കെട്ട് മുതലായവയുടെ ഫലമായി ഉണ്ടാകുന്ന തലവേദനകള്‍ എല്ലാം ഇന്‍ഫ്ളമേറ്ററി വിഭാഗത്തില്‍പ്പെടുന്നവയാണ്. സൈനസൈറ്റിസ് എന്നറിയപ്പെടുന്ന ദുഷ്ടപീനസ രോഗവും ഈ കൂട്ടത്തില്‍ പെടും.

കാരണങ്ങള്‍ തിരിച്ചറിയണം

ടെന്‍ഷന്‍ തലവേദന

കാലവാസ്ഥയും ജീവിത രീതിയും
വെയില്, മഞ്ഞ്, പുക, എന്നിവയേല്‍ക്കുക, വെള്ളത്തില്‍ അധികസമയം കളിക്കുക , വളരെ ഉറങ്ങുക, തീരെ ഉറങ്ങാതിരിക്കുക, തല വിയര്‍ക്കുക, മനപ്രയാസം, കിഴക്കന്‍ കാറ്റുകൊള്ളുക, കണ്ണുനീരിനെ തടയുക, അമിതമായി കരയുക, അമിത ജലപാനം, മദ്യപാനം, തലയില്‍ കൃമികളുണ്ടാകുക, മലമൂത്രാദികളെ തടയുക, ശരിയായ രീതിയില്‍ അല്ലാതെ തലയിണ ഉപയോഗിച്ച് കിടക്കുക, ശരീര ശുദ്ധി വരുത്താതെയിരിക്കുക, എണ്ണതേച്ച്കുളിക്കാതെയിരിക്കുക, എപ്പോഴും താഴേയ്ക്ക് നോക്കിയിരിക്കുക, സുഖകരങ്ങളല്ലാത്ത ഗന്ധം ഏല്ക്കുക, ദഹനക്കേടുണ്ടാകുക , ഉറക്കെ സംസാരിക്കുക, എന്നിവയെല്ലാം കാരണം വാതം മുതലായ ദോഷങ്ങള്‍ ശിരസിനെ ആശ്രയിച്ച് കോപിച്ചിട്ട് തലവേദന മുതലായ ശിരോരോഗങ്ങള് ഉണ്ടാകുന്നു എന്നുമാണ് ആയുര്‍വേദ ശാസ്ത്രം അഭിപ്രായപ്പെടുന്നത ്. തലവേദനകളെ ശിരസ്താപം എന്നും ശിരശൂലം എന്നും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു .
വാതജ ശിരസ്താപം
ചെന്നിയുടെ ഭാഗത്ത് കുത്തിനോവും,പുരികങ്ങളുടെ നടുഭാഗവും, നെറ്റിയും വളരെയധികം വേദനിക്കുകയും, ചെവിയുടെ ഉള്‍ഭാഗത്തുനിന്നും ശബ്ദവും വേദ
നയും, കേള്‍വിക്കുറവും, കണ്ണുകളില്‍ കുത്തിവും തല കറങ്ങുന്നതുപോലെ തോന്നുകയും, കഴുത്തിനും താടിയെല്ലുകള്‍ക്കും പിടുത്തമുണ്ടാകുകയും, വെയി
ലത്ത് നോക്കാന്‍ പ്രയാസം, മൂക്കില്‍ കൂടി വെള്ളം വരികയും, വേദന ഉണ്ടാകുകയും താനേ ശമിക്കുകയും ചെയ്യുക, അമര്ത്തിപിടിക്കുകയോ, എണ്ണ പുരട്ടുക,
വിയര്‍പ്പിക്കുക എന്നിവ കൊണ്ട് അല്‍പ്പം ശമിക്കുകയും ചെയ്യുക എന്നിവ വാതജശിരസ്താപത്തിന്റെ്ലക്ഷണങ്ങളാകുന്നു .
ഈ വാതജ ശിരസ്താപം തന്നെ തലയുടെ ഇടതോ, വലത്തോ ആയ ഒരുഭാഗത്ത് മാത്രം ഉണ്ടാകുകയും, പതിനഞ്ച് ദിവസമോ ഒരുമാസമോ കൂടുമ്പോള്‍ ഉണ്ടാകുകയും , താനേ ശമിക്കുകയും ചെയ്താല്‍ അതാണ് അര്‍ധാവഭേദകം എന്ന് അറിയപ്പെടുന്നത്.ഇതിന് യഥാസമയം ചികില്സിക്കാതെ രോഗം വര്‍ദ്ധിക്കാന്‍ അനുവദിച്ചാല്‍ കണ്ണി്ന്റെയോ, ചെവിയുടെയോ വൈകല്യത്തിനു കാരണമാകും.
പിത്തജ ശിരസ്താപം
തലപുകച്ചില്‍, പനി, വിയര്‍പ്പ്, കണ്ണിനു ചൂട്, ബോധക്കേട് എന്നിവയും, രാത്രിയിലും ശീതസ്വഭാവമുള്ളവ അരച്ച് തേയ്ക്കുമ്പോഴും അല്‍പ്പം ശമിക്കുക, എന്നിവ പിത്തജ ശിരസ്താപത്തിന്റ ലക്ഷണങ്ങളാകുന്നു .
കഫജ ശിരസ്താപം
രുചിയില്ലായ്മ, മോഹാലസ്യം, തലയ്ക്ക് കനം, മന്ദത, തണുപ്പ്, നെറ്റിയിലും ചെന്നിയിലുമുള്ള ഞരമ്പുകളില്‍ സ്പന്ദനമില്ലായ്മ , അലസത, പകല്‍ വേദന കുറ
യുകയും, രാത്രിയില്‍ അധികരിക്കുകയും ചെയ്യുക, കണ്തടത്തില് വീക്കം, ചെവിചൊറിച്ചില്‍, ഛര്‍ദ്ദി, എന്നിവ കഫജ ശിരസ്താപത്തിന്റ ലക്ഷണങ്ങളാകുന്നു .
രക്തജ ശിരസ്താപത്തില് പിത്തജ ശിരസ്താപത്തില് ഉള്ളതിനേക്കാള്‍ വേദന അധികരിച്ചിരിക്കും . ത്രിദോഷജ ശിരസ്താപത്തില് വാത പിത്ത കഫ ശിര
സ്താപങ്ങളുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരിക്കും .

കൃമിജ ശിരസ്താപം
പഥ്യവും, അപഥ്യവും ആയ ആഹാരങ്ങള്‍ ഭക്ഷിക്കുന്നതുകൊണ്ട് ശിരസിലെ രക്തം , മാംസം എന്നിവയ്ക്ക് നുലവ് ഉണ്ടാകുകയും വാതപിത്തകഫങ്ങള് കോപിക്കുകയും ചെയ്യുമ്പോള്‍ ശിരസില്‍ കൃമികള്‍ ഉണ്ടാകുന്നു. അവ ശിരസിലെ രക്തം പാനം ചെയ്ത് ഭയങ്കരങ്ങളും, ചിത്തവിഭ്രമത്തെ ഉണ്ടാക്കുന്നവയും ആയ വേദനകളെ ഉണ്ടാക്കുന്നു.
അപ്പോള്‍ പനി, ചുമ, ബലഹീനത, തലയോട്ടിക്കു വരള്‍ച്ച, വീക്കം, പലവിധ വേദനകള്‍, സര്‍വാംഗം ചൂട്, തരിപ്പ്, ദുര്‍ഗന്ധം, അണ്ണാക്കിലും ശിരസിലും ചൊറിച്ചില്‍, വീക്കം, ചെവിമൂളല്‍, എന്നിവയെ ഉണ്ടാക്കുന്നു. ഇതാണ് കൃമിജ ശിരസ്താപം.
സൂര്യാവര്‍ത്തം
വാതം പിത്തത്തിനോട് ചേര്‍ന്ന് കോപിച്ച്, ചെന്നി, നെറ്റി, കണ്ണ്, പുരികം, എന്നിവിടങ്ങളില്‍ സൂര്യോദയത്തിനു ശേഷം വേദന തുടങ്ങുകയും, ആ വേദന (വിശന്നിരിക്കുന്നവന് പ്രത്യേകിച്ചും) ഉച്ച വരെ വര്‍ദ്ധിക്കുകയും, ഉച്ചയ്ക്കു ശേഷം സാവധാനം ശമിക്കുകയും ചെയ്യും. ഇതില്‍ ചൂടു കൊണ്ടാണോ തണുപ്പുകൊണ്ടാണോ രോഗത്തിനു ശമനം ഉണ്ടാകുക എന്ന് പ്രത്യേകിച്ച് വ്യവസ്ഥകള്‍ ഒന്നുമില്ല. ഇത് സൂര്യാവര്‍ത്തം ആകുന്നു.
തലവേദന ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കാവുന്ന സ്വാഭാവികമാര്‍ഗങ്ങള്‍.
1. കാഴ്ചയിലോ ഗന്ധത്തിലോ അരോചകമായവയെ കഴിവതും ഒഴിവാക്കുക.
2. ഭക്ഷണം ഉറക്കം മുതലായവയില്‍ കൃത്യതപാലിക്കുക.
3. ആഹാരം പോഷക സമൃദ്ധമായിരിക്കാന് ശ്രദ്ധിക്കുക.
4. ആവശ്യത്തിന് വെള്ളം കുടിയ്ക്കുക .
5. കഫീന്ചേര്ന്ന പാനിയങ്ങളും മദ്യവും ഉപയോഗിക്കാതിരിക്കുക .
6. കൂടുതല്‍ മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ വിശ്രമിക്കാന്‍ ശ്രദ്ധിക്കുക .
7. വായിക്കുമ്പോഴും, ടീവി, കംപ്യൂട്ടര്‍, മുതലായവ ഉപയോഗിക്കുമ്പോഴും ശരിയായ വെളിച്ചത്തിലും, സൗകര്യപ്രദമായ ഇരിപ്പിടത്തിലും ഇരുന്ന് ഉപയോഗിക്കുക.
8. മാനസിക സന്തോഷത്തില്‍ കഴിയുന്നവരും അവ പ്രദാനം ചെയ്യാന്‍ കഴിയുന്നവരുമായി കൂടുതല്‍ ഇടപഴകുക.
ഒറ്റമൂലി പ്രയോഗങ്ങള്‍
1. ജാതിക്ക നന്നായി അരച്ച് തലയില്‍ പുരട്ടുക
2. കൊത്തമല്ലി പനിനീരില്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
3. ചന്ദനവും ചുക്കും കൂടി അരച്ചതോ , രക്തചന്ദനം അരച്ചതോ, നെറ്റിയില്‍ പുരട്ടുക
4. പടവലത്തിന്റെ വേര് അരച്ച് നെറ്റിയില്‍ പുരട്ടുക
5. കുമ്പിളിന്റെ ഇല അരച്ച് നെറ്റിയില്‍ പുരട്ടുക
6. കടുക് പച്ചവെള്ളത്തില്‍ അരച്ച് നെറ്റിയില്‍ പുരട്ടുക
7. കുന്നിക്കുരുവും കുന്നിവേരും അരച്ച് നെറ്റിയില്‍ പുരട്ടുക
8. മുക്കുറ്റി അരച്ച് നെറ്റിയില്‍ പുരട്ടുക
9. തുമ്പയിലയുടെ നീര് നെറ്റിയില്‍ പുരട്ടുക
10. മുരിങ്ങപ്പശ പശുവിന് പാല് ചേര്‍ത്ത് ചെന്നിയില്‍ പുരട്ടുക
11. ചെറുനാരങ്ങാനീരില് രാസ്നാദി പൊടി ചേര്‍ത്ത് കുറുക്കി നിറുകയില്‍ തളം വയ്ക്കുക
ചികില്‍സകള്‍
പത്ഥ്യാക്ഷ ധാത്ര്യാദി, വരണാദി, ദശമൂലകടുത്രയം, ഏലാകണാദി, ദശമൂലം എന്നീ കഷായങ്ങള്‍, ഗോരോചനാദി, വെട്ടുമാരന്‍, ശ്വാസാനന്ദം, എന്നീ ഗുളികകള്‍, താലീസപത്രാദി, കര്‍പ്പൂരാദി എന്നീ ചൂര്‍ണ്ണങ്ങള്‍, ദശമൂല രസായനം, വ്യോഷാദിവടകം എന്നിവ അവസ്ഥാനുസരണം സേവിക്കുന്നതും, ബലഹഠാദി, ഭൃംഗാമലകാദി, ക്ഷീരബല എന്നി എണ്ണകള്‍ തലയില്‍ പുരട്ടുന്നതും, ഇവകൊണ്ട് തലയില്‍ ധാര ചെയ്യുന്നതും , ക്ഷീരബല 101 ആവര്‍ത്തിച്ചത്, അണുതൈലം, എന്നിവ കൊണ്ട് നസ്യം ചെയ്യുന്നതും തലവേദനയ്ക്ക് ആശ്വാസം നല്‍കുന്നതാണ് .
കടപ്പാട്:

Comments