
മുംബൈ: ഏറ്റവും ഉയര്‍ന്ന മൂല്യം കാണിച്ച് ഒരു ദിവസത്തിനകം ഓഹരി സൂചിക നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. യുഎസ് ഫെഡ് റിസര്‍വിന്റെ യോഗമാണ് ഈ തകര്‍ച്ചയ്ക്ക് കാരണമെന്ന് വിലയിരുത്തുന്നത്.
വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ സെന്‍സെക്സ് നേരിയ നഷ്ടത്തില്‍ 29,438.87 ലെത്തി. നിഫ്റ്റി 3.75 താഴ്ന്ന് 9083.25 ലുമാണ് വ്യപാരം തുടങ്ങിയത്.
ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, റെബ്കോ ഹോം ഫിനാന്‍സ്, ടിവി 18, നെറ്റ് വര്‍ക്ക് 18 മീഡിയ, സിറ്റി യൂണിയന് എന്നിവ ലാഭത്തിലും പിവിആര്‍ ലിമിറ്റഡ്, ബജാജ് ഇലക്ട്രിക്കല്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി, പോളാറിസ് കണ്‍സള്‍ട്ടിങ്ങ്, ബ്ലു ഡാര്‍ട്ട് എക്സപ്രസ്, ബജാജ് ഇലക്ട്രിക്കല്‍ എന്നിവ നഷ്ടത്തിലുമാണ് വ്യപാരം നടത്തുന്നത്.
ഒരു രൂപയ്ക്ക് ഡോളര്‍ നിലവാരം ഏറ്റവും കുറഞ്ഞ നിരക്കാണുള്ളത്. 65.53 ആണ് ഇന്നത്തെ വില.






