
മലപ്പുറം : കേരളാ അക്കാദമിയുടെ സഹകരണത്തോടെ നിലമ്പൂരില്‍ നടത്തുന്ന സഹകരണത്തോടെ നടത്തുന്ന ഐഎഫ്എഫ്കെയുടെ പ്രദേശിക ചലച്ചിത്രമേളയില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പങ്കെടുക്കരുതെന്ന് കളക്ടറുടെ നോട്ടീസ്. വെള്ളിയാഴ്ച വൈകിട്ട് തുടങ്ങുന്ന ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് കമലാണ്. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി 'മാന്‍ഹോള്‍' പ്രദര്‍ശിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.
എന്നാല്‍, മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം ലീഗ് നല്കിയ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട പരാതി പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്.






