ന്യൂഡല്‍ഹി: അമ്മയ്ക്കും കഞ്ഞിനും ഇനി കൂടുതല്‍ കരുതല്‍ നല്‍കുക എന്ന ഉദേശ്യലക്ഷ്യത്തോടെ ഗര്‍ഭിണികള്‍ക്കു നല്കുന്ന 6000 രൂപ ആനുകൂല്യം ഇനി ഗഡുക്കളായി. പ്രസവത്തെത്തുടര്ന്നുളള മരണനിരക്ക് കുറയ്ക്കാനും പ്രസവത്തിനുമുമ്പും ശേഷവുമുള്ള പോഷകാഹരക്കുറവ് പരിഹരിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
ഗര്‍ഭിണികള്‍ക്കായി വനിത- ശിശുക്ഷേമ മന്ത്രാലയമാണ് 6000 രൂപയുടെ ആനുകൂല്യം നല്‍കുന്നത്. മന്ത്രാലയത്തിന്റെ പുതിയ നീക്കം വനിത-ശിശുക്ഷേമ സഹമന്ത്രി കൃഷ്ണരാജ് ആണ് രാജ്യസഭയില്‍ ആറിയിച്ചത്.
നിലവില്‍ 6000 രൂപയുടെ ആനുകൂല്യം ഗര്‍ഭിണികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക നിക്ഷേപിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ സേവനം ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.






