കൊച്ചി: കൊച്ചികായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി അവസാനമായി എത്തിയ കലൂര്‍പള്ളിയില്‍ നിന്നുള്ള മുഴുവന്‍ ദൃശ്യങ്ങളും പുറത്ത്. പ്രണയത്തിലായിരുന്ന ക്രോണുമായി വഴക്കുണ്ടാക്കി മരിക്കുമെന്ന സൂചന നല്‍കിയതിനു ശേഷമാണ് മിഷേല്‍ പള്ളിയില്‍ എത്തിയത്.
പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. മിഷേല്‍ ഏകദേശം അരമണിക്കൂറാണ് പള്ളിയില്‍ ചിലവിട്ടത്. ദൃശ്യങ്ങളിലെല്ലാം മിഷേല്‍ ഷാജി വര്‍ഗീസിന്റെ മുഖം വ്യക്തമായിട്ടുണ്ട്. മിഷേല്‍ ഗോശ്രീ പാലത്തിനു സമീപത്തേക്കു തലയില്‍ ഷോളുകൊണ്ടു മൂടി നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് ആദ്യം കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം. ഇതേ കണ്ടെത്തല്‍ തന്നെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്.






