
കൊച്ചി: കേരളം ഏറ്റവുമധികം ചര്ച്ച ചെയ്ത കൊലപാതകമാണ് പെരുമ്പാവൂര് ജിഷ വധക്കേസ്. സമാനതകളില്ലാത്ത ക്രൂരതയാണ് ജിഷയെന്ന പെണ്കുട്ടിയോട് പ്രതി അമീറുള് ഇസ്ലാം ചെയ്തത്. കുടല്മാല മുറിഞ്ഞ് പുറത്ത് വന്ന നിലയിലും നെഞ്ചില് കത്തി കുത്തിയിറക്കിയ നിലയിലുമായിരുന്നു ജിഷയുടെ മൃതദേഹം കണ്ടെത്തിയത്. ചോര കണ്ട് അറപ്പ് മാറിയ കൊടുംകുറ്റവാളിക്ക് മാത്രമേ ഇത്രയും ക്രൂരത ചെയ്യാനാകൂ.
എന്നാല് ഇതിന്റെ നേര് വിപരീതമായ കാര്യമാണ് കഴിഞ്ഞ ദിവസം കാക്കനാട് സബ്ജയിലില് നടന്നത്. വിചാരണ തടവുകാരനായി കാക്കനാട് ജയിലില് കഴിയുന്ന അമീറുള് ഇസ്ലാം കഴിഞ്ഞ ദിവസം രക്തം കണ്ട് തല കറങ്ങി വീണു. അമീറുളിന്റെ സെല്ലിലെ രണ്ട് തടവുകാര് തമ്മില് സംഘര്ഷമുണ്ടാകുകയും കയ്യാങ്കളി ചോര പൊടിയുന്ന തരത്തിലേക്ക് വളരുകയും ചെയ്തു. ഇത് കണ്ടാണ് അമീറുള് തലകറങ്ങി വീണത്.
തല കറങ്ങി വീണ ഇയാളെ സഹതടവുകാരാണ് മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്പ്പിച്ചത്. ചോര കണ്ട് അറപ്പ് മാറിയതെന്ന് ഏവരും കരുതിയ അമീറുളിന്റെ തലകറക്കമാണ് ഇപ്പോള് കാക്കനാട് ജയിലിലെ പ്രധാന തമാശ. ഇത്രയ്ക്ക് പേടിത്തൊണ്ടനായ ഇയാളെ ആരോ ഡമ്മി പ്രതിയാക്കിയതാകാമെന്നും ചില തടവുകാര് സംശയമുന്നയിച്ചു.







Comments