
പാലക്കാട്: ലക്കിടി ലോ കോളജില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ കേസില്‍ മുഖ്യപ്രതി നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണകുമാറിന് രക്ഷപ്പെടാന്‍ കഴിയുന്ന വിധത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എ.എസ്.ഐയ്ക്ക് സസ്പെന്ഷന്. എഴയന്നൂര് എ.എസ്.ഐ ജ്ഞാനശേഖരനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്തത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ എ.എസ്.ഐയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച കണ്ടെത്തിയിരുന്നു.
കൃഷ്ണദാസിന് രക്ഷപ്പെടാന്‍ കഴിയുന്ന വിധത്തില്‍ പഴുതുകള്‍ ഇട്ടായിരുന്നു ജ്ഞാനശീലന് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് പോലീസിന് ഹൈക്കോടതിയില്‍ നിന്ന് വലിയ വിമര്‍ശനവും നേരിടേണ്ടിവന്നിരുന്നു. ആദ്യം ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ട് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റു ചെയ്തതിനായിരുന്നു വിമര്‍ശനം.
തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ജ്ഞാനശീലന് ഗുരരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തുകയും ഐ.ജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതു പരിഗണിച്ചാണ് സസ്പെന്ഷന്. ജ്ഞാനശീലനെതിരെ വകുപ്പ്തല നടപടിക്ക് ഡി.വൈ.എസ്.പിയെ അന്വേഷണത്തിനും ചുമതലപ്പെടുത്തിയിട്ടുണ്ട്.






