
കോട്ടയം: ടോംസ് കോളജിന് 2017-18 അധ്യയന വര്‍ഷത്തേക്കുള്ള അഫിലിയേഷന് പുതുക്കി നല്കാന് ഓള് ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ തീരുമാനം. ഇതോടെ അടുത്ത അധ്യയന വര്‍ഷം പുതിയ അഡ്മിഷന് ടോംസ് കോളജിന് നടത്താനാകുമെന്നും അധികൃതര്‍ അറിയിച്ചു.
ടോംസ് കോളജിന്റെ അഫിലിയേഷന് റദ്ദാക്കാന്‍ സാങ്കേതിക സര്‍വകലാശാല എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികളെ ഇവിടെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഗുരുതര ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയും സര്‍വകലാശാല റജിസ്ട്രാര്‍ എ.ഐ.സി.ടി.ഇക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും അനുമതി നല്കിയ സ്ഥലത്തല്ല കോളജ് നടത്തിപ്പെന്നതടക്കം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ എ.ഐ.സി.ടി.ഇയുടെ വിദഗ്ധ സംഘം കോളജില്‍ പരിശോധനയ്ക്ക് എത്തുകയും സാങ്കേതിക സര്‍വകലാശാലയുടെ കണ്ടെത്തലുകളെയെല്ലാം തള്ളിക്കളയുകയുമായിരുന്നു.
കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഐസിടിഇ ടോംസ് കോളജില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എഐസിടിഇ വീണ്ടും അംഗീകാരം നല്‍കിയത്.






