ദുബായ്: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐ.സി.സി) ചെയര്മാന് സ്ഥാനത്ത് ശശാങ്ക് മനോഹര്‍ തുടരും. ഇക്കഴിഞ്ഞ മാര്‍ച്ച് 15 നു വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജിവെയ്ക്കുകയാണെന്ന് ശശാങ്ക് മനോഹര്‍ പ്രഖ്യാപിച്ചിരുന്നു.
രാജിക്കത്ത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.സി ബോര്‍ഡ് നേരിട്ട് ശശാങ്ക് മനോഹറിനെ സമീപിച്ചതിനു പിന്നാലെയാണ് രാജി പിന്‍വലിക്കുകയാണെന്നും താല്‍ക്കാലത്തേക്ക് തുടരുമെന്നും ശശാങ്ക് മനോഹര്‍ അറിയിച്ചത്. ശശാങ്ക് മനോഹര്‍ രാജിക്കത്ത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.സി ദിവസങ്ങള്‍ക്കു മുമ്പ് പ്രമേയം പസാക്കുകയും ചെയ്തിരുന്നു. ഭരണമാറ്റം സുഖമമാക്കുന്നതിനായി സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി താല്‍ക്കാലികമായി ചെയര്മാന് സ്ഥാനത്ത് തുടരുമെന്നും ശശാങ്ക് മനോഹര്‍ വ്യക്തമാക്കി.






