
അഹ്മദാബാദ്: ഗുജറാത്തില്‍ വര്‍ഗീയ ലഹളയില്‍ ഒരു മരണം. വടക്കന്‍ ഗുജറാത്തിലെ പത്താന് ജില്ലയിലാണ് സമുദായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടില്‍ ഉണ്ടായത്. ഇരു സമുദായങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു യുവാവ് കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്.
അക്രമാസക്തരായ ജനക്കൂട്ടം 15ഓളം വീടുകള്‍ നശിപ്പിക്കുകയും കാര്‍ഷികോത്പന്നങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വടാവലി ഗ്രാമത്തില്‍ ഇരു സമുദായങ്ങളിലെയും വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം മൂര്‍ച്ഛിച്ചാണ് ഇത്തരത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷമായി മാറിയതെന്ന് പോലീസ് അറിയിച്ചു. നാല് ഗ്രാമങ്ങളില്‍ വരെ ലഹളയുണ്ടായി.
അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജ്ജും കണ്ണീര് വാതക പ്രയോഗവും നടത്തി. ഇതിന് ശേഷവും ജനക്കൂട്ടം പിരിഞ്ഞ് പോകാത്തതിനെ തുടര്‍ന്ന് പൊലീസ് വായുവിലേക്ക് ഏഴുറൗണ്ട് വെടിയുതിര്‍ത്തിരുന്നു. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാക്കിയതായി പോലീസ് പറഞ്ഞു.
ഇരു വിഭാഗവും നടത്തിയ കല്ലേറിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധിയാളുകള്‍ക്ക് ഇത്തരത്തില്‍ പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തും അടുത്തുള്ള ഗ്രാമങ്ങളിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.






