ധര്‍മ്മശാല: ഓസ്ട്രേലിയയ്ക്കെതിരായ നിര്‍ണായകമായ അവസാന ടെസ്റ്റില്‍ രാഹുലിന്റെയും പൂജാരയുടേയും അര്‍ധസെഞ്ചുറിയില്‍ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിട്ടുണ്ട്.
രാഹുല്‍ 124 പന്തില്‍ 60 റണ്‍സ് നേടി. 53 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. രണ്ടാം വിക്കറ്റില്‍ പൂജാരയും രാഹുലും പടുത്തുയര്‍ത്തിയ 87 റണ്‍സിന്റെ അടിത്തറയാണ് ഇന്ത്യയ്ക്ക് തുണയായത്. നിലവില്‍ പൂജാരയോടൊപ്പം ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ക്രീസില്‍.
ഓസീസിന്റെ ഒന്നാമിന്നിങ്സ് സ്കോര്‍ 300 റണ്‍സിനെതിരെ രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 21 റണ്സെടുക്കുന്നതിനിടെയിലാണ് മുരളി വിജയുടെ വിക്കറ്റ് നഷ്ടമായത്. 11 റണ്‍സെടുക്കുന്നതിനിടെ മുരളി വിജയ്യെ ഹെയ്സല്‍വുഡ് ആണ് പുറത്താക്കിയത്.






