
മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഗോവ ഇന്ന് ബംഗാളിനെ നേരിടും. ബാംബോലിം ജിഎംസി സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30നാണ് മത്സരം.
2011 ലായിരുന്നു ബംഗാള്‍ അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 2009 ലായിരുന്നു ഗോവ അവസാനമായി കപ്പില്‍ മുത്തമിട്ടത്. ബംഗാളിനെയായിരുന്നു അന്ന് ഗോവ കലാശപ്പോരാട്ടത്തില്‍ തോല്‍പ്പിച്ചത്. അന്നത്തെ തോല്‍വിക്കുള്ള മധുരപ്രതികാരം തന്നെയാകും ഇന്നത്തെ മത്സരത്തിലൂടെ ബംഗാള്‍ ലക്ഷ്യമിടുന്നതും.






