
തിരുവനന്തപുരം: നാളെ മുതല്‍ ഡിജിപി ഓഫീസിനു മുന്നില്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്നും പിന്‍മാറുന്നുവെന്ന് ജിഷ്ണു പ്രണോയിയുടെ കുടുംബം. കേസിലെ പ്രതികളെ ഒരാഴ്ചക്കുള്ളില്‍ അറസറ്റ് ചെയ്യുമെന്ന ഡിജിപിയുടെ ഉറപ്പിനെതുടര്‍ന്നാണ് സമരത്തില്‍ നിന്നും പിന്മാറിയതെന്ന് കുടുംബം പറഞ്ഞു.
ഡല്‍ഹിയില്‍ വെച്ച് ജിഷ്ണുവിന്റെ ബന്ധുക്കള്‍ ഡിജിപിയുമായി നടത്തിയ ചര്‍ച്ചയിലാമണ് തീരുമാനം. ഒളിവില്‍ പോയിരിക്കുന്ന പ്രതികളെ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. ഇവര്‍ തമിഴ്‌നാട്ടില്‍ ഉള്ളതായും സൂചനയുണ്ടെന്നും ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പോലീസ് നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപ്പി ഉറപ്പ് നലകി. ഇത്തരത്തിലൊരു ഉറപ്പു ലഭിച്ചതോടെയാണ് നിരഹാര സമരത്തില്‍ നിന്നും പിന്മാറുന്നതെന്നും കുടുംബം അറിയിപ്പു.






