കേരള കത്തോലിക്ക സഭയ്ക്ക് തീരാകളങ്കമാണ് അഭയ കേസ്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒന്നും രണ്ടുമല്ല 25 വര്‍ഷം പിന്നിടുകയാണ്. രാജ്യത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വതയുമായി ഇനിയും തെളിയ്ക്കപ്പെടാതെ സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പിന്നാമ്പുറങ്ങളില്‍ കളിക്കുന്നത് ആര്.
അരീക്കര ഐക്കരക്കുന്നേല്‍ തോമസിന്റെയും ലീലാമ്മയുടെയും ഏക മകള്‍ ബീന അഥവാ സിസ്റ്റര്‍ അഭയ. കോണ്‍വെന്റ് ഹോസ്റ്റലില്‍ താമസിച്ചുവന്നിരുന്ന അഭയയെ 1992 മാര്‍ച്ച് 27 നാണ് ഹോസ്റ്റല്‍ വളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് കോട്ടയം ബി.സി.എം. കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു പത്തൊന്‍പതുകാരിയായ സിസ്റ്റര്‍ അഭയ.
സംഭവ ദിവസം വെളുപ്പിനു നാലുമണിയോടെ താഴത്തെ നിലയിലുള്ള അടുക്കള മുറിയിലെ ഫ്രിഡ്ജില്‍നിന്നു വെള്ളമെടുത്തു മുഖംകഴുകുന്നതിനാണു സിസ്റ്റര്‍ കിടപ്പുമുറിയില്‍നിന്നു പോയത്. ഇതിനിടെ വൈദീകരായ പ്രതികള്‍ കോണ്‍വെന്റില്‍ അതിക്രമിച്ചു കയറി അനാശാസ്യം നടത്തിയത് സിസ്റ്റര്‍ അഭയ കണ്ടുവെന്നും ഇത് മനസ്സിലാക്കിയ പ്രതികള്‍ തലയ്ക്കടിച്ച് അഭയയെ കിണറ്റിലിടുകയായിരുന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മരിച്ചെന്നു കരുതിയാണ് കിണറ്റിലിട്ടത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ കിണറ്റിലെ വെള്ളംകുടിച്ചാണ് അഭയ മരിച്ചത്.
സിസ്റ്റര്‍ മരിച്ച് നാലു ദിവസങ്ങള്‍ക്കിപ്പുറം, മാര്‍ച്ച് 31ന് അന്നത്തെ കോട്ടയം മുനിസിപ്പല്‍ ചെയര്മാന് പി.സി.ചെറിയാന് മടുക്കാനി പ്രസിഡന്റായും ജോമോന് പുത്തന്‍പുരയ്ക്കല്‍ കണ്‍വീനറായും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
ഇന്നും കേസില്‍ നിയമപോരാട്ടം നടത്തുന്ന ജോമോന് സംഭവം നടക്കുമ്പോള്‍ 24 വയസ്സായിരുന്നു പ്രായം. ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒന്‍പതര മാസവും അന്വേഷിച്ച് സിസ്റ്റ്ര് അഭയ ആത്മഹത്യ ചെയ്തതാണെന്ന അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ നല്കി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 1992 ഏപ്രില്‍ 14 നു അഭയ കേസന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു.
കേസുമായി ബന്ധപ്പെട്ട് 2008 നവംബര്‍ 18 നു 2008 ഒകേ്ടാബര്‍ 18, 19 തീയ്യതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബര്‍ 19ന് കോടതിയില്‍ ഹാജരാക്കുകയും, കോടതി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച് കൂടുതല്‍ ചോദ്യം ചെയ്യലിനായി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു കൊടുക്കുകയും ചെയ്തു. സി.ബി.ഐ ഇവരെ നുണ പരിശോധനക്ക് വിധേയരാക്കി.

ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിന് 2008 നവംബര്‍ 25ന് ജീവനൊടുക്കി. സി.ബി.ഐ ചോദ്യം ചെയ്ത അഗസ്റ്റിനെ 2008 നവംബര്‍ 25ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയില്‍ ചിങ്ങവനം ചാലിച്ചിറയിലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സി.ബി.ഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തിട്ടുണ്ട്.
അഭയ ആത്മഹത്യയുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ എ.എസ്.ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെന്ത് കോണ്വെന്റിലെത്തസിയ അഗസ്റ്റിന് കേസ് സംബന്ധിച്ച നിര്‍ണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനിന്നതിന് അന്നത്തെ െ്രെകംബ്രാഞ്ച് എസ്.പി കെ.റ്റി.മൈക്കിള്‍ ഉള്‍പ്പെടെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ. തുടരന്വേഷണം നടത്തണമെന്ന് അഭയക്കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ഹൈക്കോടതി ജസ്റ്റിസ് എന്‍.കെ.ബാലകൃഷ്ണന് ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഈ മാസം 19ന് നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെ ഈ കേസില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കുന്നില്ലെന്നു കാണിച്ച് 1996, 1999, 2005 വര്‍ഷങ്ങളില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ. കോടതിയുടെ അനുമതി തേടി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ മൂന്ന് തവണയും സി.ബി.ഐയുടെ അന്തിമറിപ്പോര്‍ട്ട് തള്ളിക്കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അന്വേഷണം തുടരാന്‍ ഉത്തരവിടുകയായിരുന്നു. അതിനെത്തുടര്‍ന്നാണ് മൂന്ന് പ്രതികളെ സി.ബി.ഐ. അറസ്റ്റുചെയ്ത് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഫാദര്‍ തോമസ് എം.കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികള്‍ക്കെതിരെയുള്ള വിചാരണ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയില്‍ തുടങ്ങിയിരുന്നു. എന്നാല്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ ഹൈക്കോടതി അത് സ്റ്റേ ചെയ്തിരിക്കുകയാണ്.
സഭയുടെ നിസ്സഹകരണം ഒന്നുകൊണ്ടു മാത്രമാണ് 25 വര്‍ഷം പിന്നിടുമ്പോഴും സിസ്റ്റര്‍ അഭയയുടെ ആത്മാവ് നീതികിട്ടാതെ അലയുന്നത് എന്നത് വ്യക്തം. ഇതിനിടെ, സന്ന്യാസ ജീവിതം തെരഞ്ഞെടുത്ത ഏക മകളുടെ പെടുമരണത്തിന്റെ ഉത്തരവാദികളാര് എന്ന ചോദ്യം പേറി കണ്ണീരോടെ ദിവസങ്ങള്‍ തള്ളി നീക്കിയ ആ മാതാപിതാക്കളും നിത്യനിദ്രയിലായി.
കന്യാസ്ത്രീയായ അഭയയുടെ കൊലപാതകത്തിന്റെ ഉത്തരവാദികളെ വെളിച്ചത്ത് കൊണ്ടുവരേണ്ടത് മറ്റാരെക്കാള്‍ സഭയുടെ ആവശ്യമാണ്. ആത്മീയ രംഗത്തെ മൂല്യച്യുതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തിന് രണ്ടര പതിറ്റാണ്ടിന് ശേഷമെങ്കിലും സിസ്റ്റര്‍ അഭയയുടെ കൊലപാതക്കേസിനോട് സഹകരിക്കാത്ത സഭ ചോദ്യചിഹ്നമാകുകയാണ്...

Comments