
മൂന്നാര്‍ : വനം മുറിക്കാന്‍ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് ദേവികുളം സബ് കളക്ടര്‍ തടസം നില്ക്കുന്നു. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നടത്തിവന്ന സമരം സിപിഎം പിന്‍വലിച്ചു. പ്രശ്നങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് ഇത്.
ദേവികുളം ആര്.ഡി.ഒ ഓഫീസിന് മുന്നില്‍ മാര്‍ച്ച് 17 മുതലാണ് സിപിഎം പോഷക സംഘടനയായ കേരളാ കര്‍ഷകസംഘം സമരം നടത്തി വന്നത്. വട്ടവട, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ വനം മുറിക്കുന്ന വിഷയത്തിലാണ് സബ്കളക്ടറുടെ ഇടപെടല്‍ ഉണ്ടായതായി ആരോപണം ഉയര്‍ന്നത്. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.






