മുംബൈ: ഒരാഴ്ച്ചത്തെ ഏറ്റക്കുറച്ചിലിന് ശേഷം വീണ്ടും നേരിയ നേട്ടവുമായി ഓഹരി സൂചിക വ്യാപാരം ആരംഭിച്ചു. ആരംഭിച്ചയുടന്‍ തന്നെ 184 പോയ്ന്റ് ഉയര്‍ന്ന് 29,421ലും നിഫ്റ്റി 61 പോയിന്റ് ഇടിഞ്ഞ് 9,106ലുമെത്തി.
ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലെ 1,004 കമ്പനികള്‍ ലാഭത്തിലും 249 കമ്പനികള്‍ നഷ്ടത്തിലുമാണ്.
എം ആന്റ് എം ഫിനാന്‍സ് സര്‍വീസ്, ഫിനോലക്സ് കേബിള്‍സ് ഗ്രേറ്റ് ഈസ്റ്റേണ്‍ എന്നീ കമ്പനികള്‍ നേട്ടത്തിലും ഗോഡറേജ് പ്രോപ്പര്‍ട്ടീസ്, ടെക് മഹീന്ദ്ര, റൂറല്‍ ഇലക്ട്രിഫിക്, ബെയര്‍ കോര്‍പ് സയന്‍സ്, ഒഎന്‍ജിസി എന്നിവ നഷ്ടത്തിലാണുള്ളത്.
ഡോളറിനെതിരെ രൂപ നേട്ടത്തില്‍ വീണ്ടും നേരിയ നേട്ടത്തില്‍. ഒരു ഡോളറിന് 65.17 രൂപയാണുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ഓഹരി വിപണി വന്‍ നേട്ടത്തിലാണ് കച്ചവടം നടന്നത്.






