അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ആള് കുറഞ്ഞതിനെ തുടര്‍ന്ന് നിര്‍മ്മാതാവ് ബംഗാളികളെ ഇറക്കിയെന്ന് ആരോപണം. ചിത്രം ഹോള്‍ഡ് ഓവര്‍ ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് നിര്‍മ്മാതാവ് വിജയ് ബാബു ബംഗാളികളെ പണം കൊടുത്ത് ഇറക്കിയെന്നാണ് ആരോപണം. തൃശൂരിലെ ഗിരിജ തീയറ്റര്‍ ഉടമ ഡോ. ഗിരിജയാണ് ആരോപണം ഉന്നയിച്ചത്. അങ്കമാലിയിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന ബംഗാളികളെയാണ് തീയറ്ററിലെത്തിച്ചത്.
മലയാളം അറിയാത്ത ഇവര്‍ തീയറ്ററിലിരുന്ന് ഉറങ്ങുന്നതിന്റെ ചിത്രം പുറത്ത് വന്നിട്ടുണ്ട്. നിര്‍മ്മാതാക്കള്‍ ഇറക്കിയ ബംഗാളികള്‍ തീയറ്ററിലിരുന്ന് ബഹളം കൂട്ടിയതിനെ തുടര്‍ന്ന് ഡോ. ഗിരിജ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബഹളം കൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങങ്ങളും അവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
സിനിമ കാണാനെത്തിയവരെ അകത്തേക്ക് കയറ്റി വിടാതെ ചിത്രം ഹോള്‍ഡ് ഓവറാക്കാന്‍ തീയറ്റര്‍ ഉടമ ശ്രമിക്കുന്നതായി അങ്കമാലി ഡയറീസിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. എന്നാല്‍ നല്ല സിനിമകളെ പിന്തുണയ്ക്കുന്ന ആളാണ് താനെന്നും ചിത്രം ഹോള്‍ഡ് ഓവറായാലും അമ്പത് ശതമാനം നിര്‍മ്മാതാവിനും വിതരണക്കാര്‍ക്കും നല്‍കാറുണ്ടെന്നും ഡോ. ഗിരിജ പറഞ്ഞു.
അങ്കമാലി ഡയറീസ് നിര്‍മ്മാതാക്കള്‍ ഗുണ്ടായിസമാണ് കാണിക്കുന്നത്. ടിക്കറ്റിന്റെ ഇമേജ് നല്കി. നിര്‍മ്മാതാവില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരെ ഒഴിവാക്കുന്ന ആളാണ് താനെന്നും ഡോ. ഗിരിജ പറഞ്ഞു.






