
തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയായിരിക്കും അടുത്ത ചീഫ് സെക്രട്ടറി. എസ്.എം വിജയനന്ദ ഈ മാസം 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നളിനി നെറ്റോയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ആഗസ്ത് വരെയാണ് നളിനിയുടെ കാലവധി. സുബ്രത ബിശ്വാസാണ് പുതിയ ആഭ്യന്തര സെക്രട്ടറി.
വി.എസ് സെന്തിലിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാനും തീരുമാനമായി. പകരം ആശ തോമസിനെ പുതിയ പി.ഡബ്ല്യൂ.ഡി സെക്രട്ടറിയാക്കി. ടൂറിസം ഡയറക്ടറായി പി.ബാലകിരണിനെയും പഞ്ചായത്ത് സെക്രട്ടറിയായി ഹരിത വി.കുമാറിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.






