ലഖ്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് കവിത എഴുതിയ ബംഗാളി കവി ശ്രീജതോ ബന്ധോപാധ്യായെ പിന്തുണച്ച യുവതിക്കെതിരെ ബലാത്സംഗ ഭീഷണി. കവിയിത്രി കൂടിയായ മന്തക്രാന്ത സെന്‍ എന്ന യുവതിക്കെതിരെയാണ് ബലാത്സംഗ ഭീഷണി. സംഭവത്തില്‍ ശ്രീജതോയെ പിന്തുണച്ച് മന്തക്രാന്ത ഫെയ്സ്ബുക്കില്‍ കവിത പോസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ മന്തക്രാന്തയെ കൂട്ടബലാത്സംഗം ചെയ്യുമെന്ന ഭീഷണിയുമായി രാജാ ദാസ് എന്നയാള്‍ രംഗത്ത് വരികയായിരുന്നു. ഭീഷണിയെ തുടര്‍ന്ന് മന്തക്രാന്ത സെന്‍ സൈബര്‍ സെല്ലിന് പരാതി നല്കി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ആര്.എസ്.എസ് അക്രമം അഴിച്ചു വിടുകയാണെന്ന് മന്തക്രാന്ത പ്രതികരിച്ചു.
യോഗി ആദിത്യനാഥിനെതിരെ ശ്രീജതോ എഴുതിയ കവിത ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ഹിന്ദു സമഗതി എന്ന സംഘടന നല്കിയ പരാതിയിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.






