തിരുവനന്തപുരം: മംഗളം ടെലിവിഷന്‍ ചാനല്‍ പുറത്ത് വിട്ട ലൈംഗികാരോപണത്തെ തുര്‍ന്ന് എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവച്ച ഒഴിവില്‍ പുതിയ മന്ത്രി ഉടന്‍. കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയാണ് എന്‍.സി.പിയുടെ പുതിയ മന്ത്രി. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുമ്പ് സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍.സി.പി നേതാക്കള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. നാളെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.സി.പി നേതൃയോഗം മന്ത്രിസ്ഥാനത്തേക്ക് തോമസ് ചാണ്ടിയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. എന്‍.സി.പി ദേശീയ നേതൃത്വവും പച്ചക്കൊടി കാട്ടിയതോടെയാണ് തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് ഉറപ്പായത്. ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ സിപിഎം ജനറല്‍ സെക്രട്ടറി യെച്യൂരിയോട് ആവശ്യപ്പെട്ടിരുന്നു. അനാവശ്യമായി മന്ത്രിസ്ഥാനം താമസിപ്പിക്കരുതെന്നും ശരത് പവാര്‍ ആവശ്യപ്പട്ടു.






