
തിരുവനന്തപുരം: എസ് രാജേന്ദ്രന് എംഎല്‍എയുടെ പട്ടയം സംബന്ധിച്ച് പരിശോധന തുടങ്ങിയതായി ഇടുക്കി കലക്ടര്‍ ജി ആര് ഗോകുല്‍. ഫയലുകള്‍ വിളിച്ച് വരുത്തിയിട്ടുണ്ടെന്നും റൂള്‍ 16 പ്രകാരമുള്ള പരിശോധനയാണ് നടക്കുന്നതെന്നും കലക്ടര്‍. ചിത്തിരപുരത്തെ സീറോ ലാന്റ് പദ്ധതി പ്രദേശത്തെ ഭൂമിയില്‍ സര്‍വ്വെ നടത്തുമെന്നും കലക്ടര്‍ പറഞ്ഞു.
പാര്‍ട്ടി എംഎല്‍എയ്ക്കെതിരെ വി.എസ് അച്യുതാനന്ദന് രംഗത്തെത്തിയിരുന്നു. രാജേന്ദ്രന് ഭൂമാഫിയായുടെ ആളാണെന്നായിരുന്നു വി.എസിന്റെ് പരാമര്‍ശം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം മണിയും രാജേന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഉണ്ടായത്. രാജേന്ദ്രന് വീടു നിര്‍മ്മിക്കുന്നത് കയ്യേറ്റ ഭൂമിയിലല്ലെന്നായിരുന്നു പിണറായി പറഞ്ഞത്.






