
ലണ്ടന്‍: ബ്രിട്ടനിലെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയും വിമാനത്തവളങ്ങള്ക്കു നേരെയും ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഇവിടങ്ങളിലെ സുരക്ഷ ശക്തമാക്കുകയും ചെയ്തു.
സുരക്ഷാ പരിശോധനകള്‍ മറികടക്കാന്‍ വൈദഗ്ധ്യം നേടിയ ഭീകരര്‍ വിമാനത്തവളങ്ങളില്‍ ആക്രമണത്തിനു പദ്ധതിയിടുന്നുവെന്നായിരുന്നു മുന്നറിയിപ്പ്. സുരക്ഷാ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത വിധം ഫോണുകളിലും ലാപ്ടോപ്പുകളിലും സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് ആക്രമണം നടത്താനാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നൂം ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കി. വിമാനത്തവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ മറികടക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ ഭീകരസംഘടനകള്‍ വികസിപ്പിച്ചതായാണ് സംശയം.






