
ഫ്ലോറിഡ: മിയാമി ഓപണ്‍ വനിതാ ഡബിള്‍സ് ഫൈനലില്‍ സാനിയ-ബാര്‍ബോറ സ്ട്രിക്കോവ സഖ്യത്തിന് തോല്‍വി. ഗബ്രിയേല ദബ്രോവ്സ്കി-സു യിഫാന് സഖ്യമാണ് സാനിയ സഖ്യത്തെ തോല്പിച്ചത്. സ്കോര്‍: 6-4 6-3
സിഡ്നി ഇന്റര്ര്നാഷനല് കലാശപ്പോരിലും തോറ്റ് ഈ സഖ്യം റണ്ണേഴ്സ് അപ്പ് ആയിരുന്നു. സാനിയയുടെ പഴയ ജോഡിയായിരുന്ന മാര്‍ട്ടിന ഹിംഗിസ്-ചാന് യുങ് ജാന്‍ സഖ്യത്തെ സെമിയില്‍ തോല്പിച്ചാണ് ഇന്തോ-ചെക്ക് സഖ്യം ഫൈനലിലെത്തിയത്.






