
മലപ്പുറം : ജിഷ്ണുവിന്റെ അമ്മ മഹിജയോട് മുഖ്യമന്ത്രി പിണറായി വിജയന് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ജിഷ്ണുവിന്റെ അമ്മയ്ക്കു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മലപ്പുറം എസ്.പി ഓഫീസിലേയ്ക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി വിഷ്ണുനാഥ് ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.റംഷാദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിദ്ധിഖ് പന്താവൂര്‍, മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി എന്നിവര്‍ക്കാണ് പരിക്കേറ്റത്.






