
രാസായുധ ആക്രമണത്തെ എതിര്‍ത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായ പ്രകടനം നടത്തിയതിന് തൊട്ടു പിന്നാലെ അമേരിക്ക സിറിയയില്‍ സൈനിക നടപടിയും തുടങ്ങി. സിറിയന്‍ വ്യോമതാവളം ലക്ഷ്യമിട്ട അമേരിക്ക അമ്പതിലധികം മിസൈലുകള്‍ ആക്രമണം നടത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.
പ്രാദേശിക സമയം പുലര്‍ച്ചെ 3.45 ന് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ കിടക്കുന്ന യുദ്ധക്കപ്പലുകളുടെ പശ്ചാത്തലത്തില്‍ സിറിയന്‍ വ്യോമതാവളമായ ഷായിരത്തിന് നേരെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം സിറിയയ്ക്ക് മേല്‍ ആരോപിക്കപ്പെട്ട രാസായുധാക്രമണം നടത്തിയത് ഇവിടെ നിന്നുമായിരുന്നു. റണ്‍വേയും യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം ലഭ്യമാക്കിയിരുന്ന കേന്ദ്രങ്ങളിലും ആക്രമണം നടത്തി.
59 ലധികം ടോമാഹ്വാക് ക്രൂയിസ് മിസൈലുകളാണ് ആക്രമണം നടത്തിയത്. നിഷ്ക്കളങ്കരായ കുട്ടികള്‍ക്കും നിരപരാധികളായ സാധാരണക്കാര്‍ക്കും മേല്‍ നടത്തിയ രാസായുധ പ്രയോഗത്തിനുള്ള മറുപടിയെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. സിറിയയ്ക്ക് നേരെ സൈനിക നടപടിയുണ്ടാകുമെന്നും ദേശീയ സുരക്ഷാ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് ആക്രമണം നടത്തുന്നതെന്നും ട്രംപ് പറഞ്ഞു. രാസായുധ ആക്രമണത്തെ ഒരു തരത്തിലും പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ട്രംപും പറഞ്ഞിരുന്നു.
സിറിയയിലെ ഖാന് ഷെയ്ഖൂന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ രാസായുധാക്രമണത്തില്‍ 86 പേര് കൊല്ലപ്പെട്ട സാഹചര്യത്തില്‍ സിറിയയ്ക്കുള്ള പിന്തുണ റഷ്യ പുന: പരിശോധിക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലര്‍ സണ്‍ ആവശ്യപ്പെട്ടിരുന്നു. ഭയാനകമായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബാഷര്‍ അല്‍ അസദ് ഭരണകൂടതത്തിനാണ് എന്നതില്‍ സംശയമില്ലെന്നും ടെല്ലര്സണ് പറഞ്ഞു.






