
കൊച്ചി : ജിഷ്ണു പ്രണോയിയുടെ കുടുംബത്തെ കടന്നാക്രമിച്ച് മന്ത്രി എം.എം മണി വീണ്ടും രംഗത്ത്. സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ തിരികെ തരുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സഹായം കൊണ്ടാകുമെന്നാണ് മന്ത്രിയുടെ പ്രതികരണം.
ഡിജിപി ആസ്ഥാനത്തെ നിരാഹാരവുമായി ബന്ധപ്പെട്ട് പോലീസ് ആസ്ഥാനത്ത് മനപൂര്‍വ്വം നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കാനായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ശ്രമമെന്ന എം.എം മണിയുടെ വാക്കുകള്‍ മുന്‍പ് വിവാദമായിരുന്നു.






