
ന്യൂഡല്ഹി: ഇന്ത്യയില് നിരോധിച്ച 500, 1000 രൂപ നോട്ടുകള് കൊറിയറായി വിദേശത്തേക്കു കടത്തുന്നതായി കണ്ടെത്തല്. കസ്റ്റംസ് വിഭാഗമാണ് ഇത്തരമൊരു കണ്ടെത്തല് നടത്തിയിരിക്കുന്നത്. ഇത്തരത്തില് വിദേശത്തെത്തുന്ന നോട്ടുകള് വീണ്ടും നാട്ടിലെത്തിച്ച് മാറ്റാനുള്ള ശ്രമങ്ങള് നടക്കുന്നതായി കസ്റ്റംസ് വിഭാഗത്തിനു സൂചന ലഭിച്ചു. ഒരു ലക്ഷം രൂപയില് അധികം ഇത്തരത്തില് പിടിച്ചെടുത്തിട്ടുണ്ടെന്ന് മുതിര്ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന് അറിയിച്ചു. ഇതില് രണ്ടു കേസുകളില് പഞ്ചാബില്നിന്ന് ഓസ്ട്രേലിയയിലേക്കു കടത്താന് ശ്രമിച്ച കൊറിയറിലാണ് പണം കണ്ടെത്തിയത്.
പുസ്തകമാണെന്നും മറ്റും സാക്ഷ്യപ്പെടുത്തിയാണ് പണം കടത്തുന്നത്. വിദേശത്തുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഇവ മാറ്റിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാര്ക്ക് ജൂണ് 30 വരെ നോട്ടുകള് മാറാന് സമയം അനുവദിച്ചിട്ടുണ്ട്. ഇതു മുതലാക്കുന്നതിനായാണ് പണം വിദേശത്തേക്കു കടത്തുന്നത്.
നവംബര് എട്ടിന് നോട്ട് നിരോധിക്കല് നിലവില്വന്ന ശേഷം ഡിസംബര് 30 വരെ ബാങ്കുകളില് നോട്ടുകള് മാറ്റിയെടുക്കുന്നതിന് അനുമതിയുണ്ടായിരുന്നു. പണം കൊറിയറായി വിദേശത്തേക്കു കടത്തുന്ന തരത്തില് ചില കേസുകള് രജിസ്റ്റര് ചെയ്തതായും കസ്റ്റംസ് അറിയിച്ചു.







Comments