
തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന പാമ്പാടി നെഹ്റു കോളജ് െവെസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റിലായി. കേസിലെ മൂന്നാംപ്രതിയായ ശക്തിവേലിനെ കോയമ്പത്തൂരിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണു പോലീസ് അറസ്റ്റ് ചെയ്തത്. ജിഷ്ണുകേസ് അന്വേഷിക്കാന്‍ പ്രത്യേക ്രെകെം ബ്രാഞ്ച് സംഘം രൂപീകരിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.
അധ്യാപകനായ പ്രവീണും അറസ്റ്റിലായതായി സൂചനയുണ്ട്. കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് െവെസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍വച്ച് ജിഷ്ണുവിനു മര്‍ദനം ഏറ്റതായി ആരോപണം ശക്തമായിരുന്നു. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയവേ തന്റെ ഫോണില്‍നിന്നു ശക്തിവേല്‍ പിതാവിനെ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്നു മൊെബെല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്ന്നാണ് അറസ്റ്റ്.
ജിഷ്ണു കോപ്പിയടിച്ചുവെന്ന് തെളിയിക്കാന്‍ ഉത്തരങ്ങള്‍ വെട്ടി വ്യാജ ഒപ്പിട്ടുവെന്നാണ് ശക്തിവേലിനെതിരേയുള്ള കേസ്. കോപ്പിയടിച്ചിട്ടില്ലെന്നു പ്രിന്‍സിപ്പല്‍ നിലപാട് എടുത്തിട്ടും ആരോപണം മാനേജ്മെന്റ് അടിച്ചേല്‍പ്പിക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതി കൃഷ്ണദാസിനെയും മറ്റൊരുപ്രതി സഞ്ജിത് വിശ്വനാഥനെയും നേരത്തെ അറസ്റ്റ് ചെയ്തുവെങ്കിലും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയച്ചിരുന്നു. പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്നു ജിഷ്ണുവിന്റെ അമ്മ മഹിജയും സംസ്ഥാന സര്‍ക്കാരും നല്കിയ ഹര്‍ജികള്‍ തള്ളിയാണു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് നിലവില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.






