
ബെയ്ജിംഗ്: പത്തുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ഒടുവില്‍ ചൈനയും മ്യാന്മറും തമ്മിലുള്ള എണ്ണ പൈപ്ലൈന് കരാര്‍ യാഥാര്‍ഥ്യമായി.
ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ കരാറില്‍ ഒപ്പുവച്ചു.
ചൊവ്വാഴ്ചയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിഗും മ്യാന്മര് പ്രസിഡന്റ് ഉ ഹിതിന് കയ്യോും കരാറില്‍ ഒപ്പുവച്ചത്. എന്നാല്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, പൈപ്ലൈന് എത്രയും വേഗം യാഥാര്‍ഥ്യമാകുമെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി ലിയൂ ഷെന്‍മിന്‍ വ്യക്തമാക്കി.
770 കിലോമീറ്റര്‍ നീളമുള്ള പൈപ്ലൈന് നിര്‍മ്മിക്കുന്നതിനു പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇരുരാജ്യങ്ങളും തീരുമാനമെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഉണ്ടായ ചില തര്‍ക്കങ്ങളെയും വിയോജിപ്പുകളെയും തുടര്‍ന്ന് പദ്ധതി നീളുകയായിരുന്നു.






