
തിരുവനന്തപുരം: ജിഷ്ണുവിന് നീതി ലഭിച്ചുവെന്നും സമരം നൂറു ശതമാനം വിജയമാണെന്നും മഹിജ പറഞ്ഞു. ഇനി കരയില്ലെന്നും മകനെ ഓര്‍ത്ത് അഭിമാനിക്കുമെന്നും മഹിജ പറഞ്ഞു. കഴിഞ്ഞദിവസം ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന പോലീസ് ആക്രമണത്തില്‍ പരിക്ക് ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ്ജ് ആയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതികരണം. മഹിജയ്ക്കൊപ്പം അമ്മാവന് ശ്രീജിത്തും ആശുപത്രി വിട്ടു.
ആശുപത്രി വിട്ട മഹിജയും കുടുംബവും കവയിത്രിയും സാമൂഹികപ്രവര്‍ത്തകയുമായ സുഗത കുമാരിയെ കണ്ടു. രാവിലെ 7.45ഓടെ കൂടിയാണ് മഹിജയും ഭര്‍ത്താവ് അശോകനും സഹോദരന് ശ്രീജിത്തും മറ്റു കുടുംബാംഗങ്ങളുമായാണ് സുഗതകുമാരിയെ കാണാനെത്തിയത്.
ഒരു മകളില്ലേ, അവളുടെ കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു. അവളെ നന്നായി പഠിപ്പിക്കണമെന്നും, അവളുെട ആരോഗ്യം ശ്രദ്ധിക്കണമെന്നും. മഹിജയോട് പറഞ്ഞു. മകന്റെ ആത്മാവ് കുടെയുണ്ടെന്ന് കരുതണം. ധൈര്യമായി തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കണം. നന്നായി ഭക്ഷണം കഴിക്കണം. നിനക്ക് വയ്യാതായാല്‍ മകള്‍ക്കാണ് പ്രശ്നമെന്നും സുഗതകുമാരി ആശ്വസിപ്പിച്ചു.
ഡി.ജി.പി ഓഫീസിനു മുന്നില്‍ നടത്തിയ സമരം സുഗതകുമാരിയും അഡ്വ. സബാസ്റ്റിന്‍ പോളും ചേര്‍ന്നായിരുന്നു ഉദ്ഘാടനം ചെയ്യാനിരുന്നത്. എന്നാല്‍ അതിന് മുന്‍പ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായതിനാല്‍ അതു സാധിക്കാതെ വരികയായിരുന്നു. അതിനാലാണ് ഇവര്‍ പോകുന്നതിന് മുന്‍പ് സുഗതകുമാരിയെ സന്ദര്‍ശിച്ചത്. ഇന്ന് ഒമ്പതു മണിയുെട ട്രെയിനില്‍ കുടുംബം കോഴിക്കോട്ടേക്ക് മടങ്ങും.






