
മീറത്ത്: ഉത്തര്‍പ്രദേശിലെ എല്ലാ ബോര്‍ഡ് മീറ്റിങ്ങുകളും വന്ദേമാതരം നിര്‍ബന്ധമാക്കിയ ശേഷം നടക്കുന്ന ആദ്യ സമ്മേളനത്തില്‍ നിന്നും മൂന്ന് മുസ്ലീം കൗണ്സിലര്മാര്മാര് ബഹിഷ്കരിച്ചത്. ദേശീയ ഗീതം ആലപിക്കുന്നതില്‍ പ്രതിഷേധവുമായാണ് ഇവര്‍ മൂവരും വൈകിയെത്തിയത്. ആലാപനം അവസാനിപ്പിച്ച ശേഷമാണ് ഇവര്‍ എത്തിയത്.
ദേശീയ ഗീതത്തോട് വിയോജിപ്പുള്ളവര്‍ക്ക് പുറത്തുപോകുന്ന രീതി ഇവിടെ നേരത്തെ മുതല്‍ നിലനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം 29ന് ഇത്തരത്തില്‍ പുറത്തു പോകുന്നവര്‍ തിരികെ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്നു മേയര്‍ ഹരികാന്ത് അഹ്ലുവാലിയ പ്രസ്ഥാവന ഇറക്കിയിതോടെയാണ്. ഇത്തരം പ്രതിഷേധം നടത്തിയത്. ഇതിന് ശേഷം ഇതാദ്യമായാണ് ഒരു ബഹിഷ്കരണം ഉണ്ടായത്.
ഷാഹിദ് അബ്ബാസി, അദില്‍ അഹമ്മദ്, ആരിഫ് അന്‍സാരി എന്നിവരാണ് പുറത്തു പോയവര്‍. ഇവര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് 11 നിശ്ചയിച്ചിരുന്ന മീറ്റിങ്ങ് 11.45നാണ് തുടങ്ങിയത്. ദേശീയ ഗാനത്തിന് മാത്രമെ തങ്ങള്‍ വില നല്കുന്നുള്ളവെന്നും വന്ദേമാതരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും അബ്ബാസി മാധ്യമങ്ങളോട് പറഞ്ഞു.






