മുംബൈ: തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം ഇന്നും ഓഹരി വിപണി നഷ്ടത്തോടെ തുടക്കം. 48 പോയന്റ് തകര്‍ന്ന് 29,593ലും നിഫ്റ്റി 15 പോയ്ന്റ് കുറഞ്ഞ് 9187ലുമെത്തി.
അദാനി ട്രാന്സ്മിഷന്, ശോഭ, പ്രൈമല്‍ എര്പ്രൈസ്, മുത്തൂറ്റ് ഫിനാന്‍സ്, ഡെന്‍ നെറ്റ്വര്‍ക്ക് എന്നിവ ലാഭത്തിലും അദാനി പവര്‍, ഹിന്ദാല്‍കോ ഇന്‍ഡസ്, ജിന്‍ഡാല്‍ പവര്‍ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.
എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിന്റെ വളര്‍ച്ച തുടരുന്നു. 64.72ല്‍ നിന്നും 64.34ലേക്കാണ് വളര്‍ച്ച വന്നിരിക്കുന്നത്.






