More forecasts: Fuerteventura August weather
Mangalam
Malayalam EditionE-PaperE-Paper
  • HOME
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • SPORTS
  • BUSINESS
  • LIFE STYLE
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. KERALA
  3. ENGLISH
Loading...

വധശിക്ഷയ്‌ക്കായുള്ള സമ്മര്‍ദം ഉപേക്ഷിച്ച്‌ തലാലിന്റെ കുടുംബം; ക്രൗഡ്‌ ഫണ്ടിങ്ങിനായി നിമിഷപ്രിയയുടെ പേരില്‍ ട്രസ്‌റ്റ് രൂപീകരിക്കും

Authored by ജെബി പോള്‍ | Last updated: 12 Jul 2024, 1:09 AM | 2 min read

Print
കൊച്ചി :യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ജയില്‍ മോചനത്തിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കാവശ്യമായ നടപടിക്രമങ്ങളില്‍ പുരോഗതി. നിമിഷപ്രിയയയുടെ വധശിക്ഷ നടപ്പാക്കണമെന്ന കടുത്ത നിലപാടില്‍നിന്ന്‌ മരിച്ച കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും ഗോത്ര നേതാക്കളും അയഞ്ഞിട്ടുണ്ട്‌. നേരത്തെ ഇവര്‍ നിമിഷപ്രിയയയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തുകയും വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.


എന്നാല്‍, ദയാധനം നല്‍കി മോചിപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നീക്കം ഊര്‍ജിതമാക്കിയതോടെയാണു വധശിക്ഷയ്‌ക്കായുള്ള സമ്മര്‍ദം ഉപേക്ഷിച്ചത്‌.

മധ്യസ്‌ഥ ചര്‍ച്ചയ്‌ക്ക് ആവശ്യമായ 40,000 ഡോളര്‍ നിമിഷപ്രിയയുടെ മോചനത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്‌ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതില്‍ ഇരുപതിനായിരം ഡോളര്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‌ കൈമാറിയിരുന്നു.

ബാക്കി തുകയായ ഇരുപതിനായിരം ഡോളര്‍കൂടി സമാഹരിച്ചതായി സേവ്‌ നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. പണം സ്വീകരിക്കാന്‍ യെമനിലെ ഇന്ത്യന്‍ എംബസിയെ ചുമതലപ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്‌ കഴിഞ്ഞദിവസം ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്‌ തുക കൈമാറാനായത്‌. ചര്‍ച്ചകളുടെ ഭാഗമായി ഗോത്രം ഒത്തുതീര്‍പ്പിനു സമ്മതിച്ചാല്‍ ദയാധനം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കും.


തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ച നടത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്‌. എന്നാല്‍, അവര്‍ ഇതുവരെ ചര്‍ച്ചയ്‌ക്ക് വന്നിട്ടില്ല. ചര്‍ച്ച നടത്തുന്നതിന്റെ ഫോട്ടോയും മറ്റു ലഭിച്ചാലെ ബാക്കി പണം നല്‍കുകയുള്ളൂവെന്നു ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. കൊല്ലപ്പെട്ട യെമന്‍ യുവാവ്‌ തലാല്‍ അബ്‌ദുമഹ്‌ദിയുടെ കുടുംബവുമായും അവരുള്‍പ്പെടുന്ന ഗോത്രവിഭാഗത്തലവന്മാരുമായുമാണു ചര്‍ച്ച നടക്കേണ്ടത്‌. ചര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരുമെന്നാണു സൂചന.


കുടുംബം ആശ്വാസധനം (ബ്ലെഡ്‌ മണി) സ്വീകരിച്ചു മാപ്പു നല്‍കിയാലേ ശിക്ഷയില്‍നിന്നു മോചനം സാധ്യമാകൂ. ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ നിയോഗിച്ച യെമന്‍കാരനായ അഭിഭാഷകനാണു ഗോത്രത്തലവന്മാരുമായും കുടുംബവുമായും ചര്‍ച്ചകള്‍ നടത്തുക. ആശ്വാസധനം നല്‍കി തുക ശേഷിക്കുന്നുണ്ടെങ്കില്‍ അതു നിമിഷപ്രിയയുടെയും മകളുടെയും കുടുംബത്തിന്റെയും പുനരധിവാസത്തിനു വിനിയോഗിക്കാനാണു പരിപാടിയെന്നു കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.


നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നിലവില്‍ യെമനിലാണ്‌. നിമിഷപ്രിയയെ കാണാനും കൊല്ലപ്പെട്ട യുവാവിന്റെ കുടംബവുമായി ബന്ധപ്പെട്ട്‌ മാപ്പപേക്ഷിക്കാനുമാണ്‌ പ്രേമകുമാരി യെമനിലെത്തിയത്‌. ഇവര്‍ ജയിലിലെത്തി നിമിഷപ്രിയയെ സന്ദര്‍ശിച്ചിരുന്നു.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ബ്ലഡ്‌ മണി സ്വീകരിക്കാമെന്നറിയിച്ചാല്‍, ക്രൗഡ്‌ ഫണ്ടിങ്ങിനായി നിമിഷപ്രിയയുടെ പേരില്‍ ട്രസ്‌റ്റ് രൂപീകരിച്ചു പണം ശേഖരിക്കാനാണ്‌ ആക്ഷന്‍ കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്‌. നിലവില്‍ മൂന്നു ഭാരവാഹികളുടെ പേരിലാണു അക്കൗണ്ട്‌. വിദേശത്തുള്ളവര്‍ക്കു പണമയയ്‌ക്കാനുള്ള സൗകര്യം കണക്കാക്കിയാണു ട്രസ്‌റ്റ് രൂപീകരിക്കുന്നത്‌.



ജെബി പോള്‍

About Author:

Author photo

ജെബി പോള്‍

Related News

No Image

ലയണ്‍സ്‌ ക്ലബ്‌ തൊടുപുഴ മെട്രോ:സി.സി അനില്‍കുമാര്‍ പ്രസിഡന്റ്‌;ജിജോ കാളിയാര്‍ സെക്രട്ടറി

No Image

പി.എസ്‌.സി. കോഴ വിവാദം; വികൃതമായത്‌ പാര്‍ട്ടിയുടെ മുഖം: ആരോപണത്തില്‍ അന്വേഷണം വേണമെന്ന്‌ പ്രമോദ്‌ കോട്ടൂളി

No Image

അത്‌ ബണ്ടി ചോര്‍ അല്ല; സ്‌ഥിരീകരിച്ച്‌ പോലീസ്‌

No Image

രാജ്യത്തെ എ.ഐ. സിരാകേന്ദ്രമായി കേരളം മാറും: മുഖ്യമന്ത്രി

No Image

പോക്‌സോ കേസിലെ പ്രതിക്ക്‌ 100 വര്‍ഷം തടവും പിഴയും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌; വിവരങ്ങള്‍'റിലീസാ'യില്ലെങ്കിലും ഇരകള്‍ക്ക്‌ കോടതിയെ സമീപിക്കാം, കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യത

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌; വിവരങ്ങള്‍'റിലീസാ'യില്ലെങ്കിലും ഇരകള്‍ക്ക്‌ കോടതിയെ സമീപിക്കാം, കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യത