ടെഹ്റാൻ : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണം. രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റിയതായി റവല്യൂഷനറി ഗാർഡ്സ് അറിയിച്ചു. ഇതിൽ ഒരു കപ്പൽ ദുബായിൽനിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര റവല്യൂഷനറി ഗാർഡ്സിന്റെ അനുമതിയോടെ ആയിരിക്കണമെന്നും സേന വ്യക്തമാക്കി.
അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ പ്രഖ്യാപിച്ചു . പാക്കിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോനപനമുണ്ടായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നതെന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.
കണ്ടെയ്നർ ഷിപ്പുകളായ എംഎസ്സി ഫ്രാൻസെസ്ക, എപാമിനോണ്ടാസ് എന്നിവയാണ് ഐആർജിസി പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് തിരിച്ചുവിട്ടു. അതിൽ പാനമയുടെ പതാക വഹിച്ച കപ്പലാണ് എംഎസ്സി ഫ്രാൻസെസ്ക ലൈബീരിയയുടെ പതാക വഹിച്ച ഗ്രീക്ക് കമ്പനിയുടെ കപ്പലാണ് എപാമിനോണ്ടാസ്. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.






