കാസര്‍ഗോഡ് : പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. രാജപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരന്റെ് പരാതിയില്‍ മുപ്പത്തിയാറുകാരിക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് പോക്സോ പ്രകാരം കേസെടുത്തു .
ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് പതിനേഴുകാരൻ. ഈ കേസിൽ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ യുവതി പീഡിപ്പിച്ച വിവരം ആൺകുട്ടി വെളിപ്പെടുത്തിയത്.
തുടർന്ന് ഈ സംഭവത്തിലും പൊലീസ് കേെസടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് രാജപുരം പോലീസ് അറിയിച്ചു.






